വേദിയിലേക്ക് കയറിവരവേ ഷാറുഖ് ഖാന് മുത്തം നൽകി ആരാധിക; ‘പൊന്നുമ്മ’ വിഡിയോ വൈറൽ

0
6276

ദുബൈ: ബോളിവുഡ് കിങ് ഷാറുഖ് ഖാന് ദുബായിൽ ‘പൊന്നുമ്മ’ നൽകി ആരാധിക. കണ്ടുനിന്ന പ്രമുഖരടക്കമുള്ളവരിൽ ഇൗ കാഴ്ച കൗതുകമുണർത്തി. ഇമാർ പ്രോപ്പർട്ടീസിന്റെ പുതിയ പദ്ധതിയായ ദി ഒയാസിസിന്റെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട ചടങ്ങിലാണ് നടൻ ഷാറുഖ് ഖാൻ സംബന്ധിച്ചത്. വേദിയിലേക്ക് കയറി വരവേ, സദസ്സിലിരിക്കുകയായിരുന്ന യുവതി എണീറ്റ് താരത്തിന്റെ കവിളത്ത് മുത്തം നൽകുകയായിരുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇമാർ പ്രോപ്പർട്ടീസ് സ്ഥാപകനും ചെയർമാനുമായ മുഹമ്മദ് അലബ്ബാറിനൊപ്പം ഷാറുഖ് വേദി പങ്കിടുന്നതിന്റെയും ചടങ്ങിലെ അതിഥികളുമായി സംവദിക്കുന്നതിന്റെയും ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമത്തിൽ വൈറലായി. ഇതിലൊന്നിലാണ് ഷാറുഖ് തന്റെ അംഗരക്ഷകരോടൊപ്പം സ്റ്റേജിലേക്ക് നടക്കുന്നതും ആരാധകർ സെൽഫികൾക്കായി  സമീപിക്കുന്നതും അപ്രതീക്ഷിതമായി യുവതി നടന്റെ കവിളിൽ ചുംബിക്കുന്നതുമുള്ളത്. അതേസമയം, യുവതിയുടെ പ്രവൃത്തിയെ അനുകൂലിച്ചും എതിർത്തും കമന്റുകളും നിറഞ്ഞു. ചിലർ വളരെ രസകരമായിട്ടാണ് ഇതിനെ കണ്ടത്.

ചുംബനത്തിനു ശേഷമുള്ള ഷാറുഖിന്റെ പുഞ്ചിരിയും യുവതിയുടെ സന്തോഷപ്രകടനവും വളരെ മനോഹരമായിരുന്നു എന്നാണ് ഒരു കമന്റ്. ഇത്രയും ആളുകളുടെ മുന്നിൽ യുവതി കാണിച്ചത് അപാര ധൈര്യമായിരുന്നുവെന്നും എന്നാൽ, ആരാധികയുടെ പ്രവൃത്തി അംഗീകരിക്കാനാവില്ലെന്നും ചിലർ അഭിപ്രായപ്പെട്ടു.

സ്വദേശി കോടീശ്വരനായ മുഹമ്മദ് അലബ്ബറുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് ഷാറുഖ് പിന്നീട് സംസാരിച്ചു. ദുബൈയിലെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള തന്റെ ചിന്തകളും പങ്കുവച്ചു. വർഷങ്ങൾക്ക് മുൻപ് ഞങ്ങളുടെ ഒരു പൊതു സുഹൃത്ത് എന്നെ മുഹമ്മദ് അലി അലബ്ബാറിനെ പരിചയപ്പെടുത്തി. അപ്പോൾ ഞാൻ അദ്ദേഹത്തിന്റെ ഓഫിസ് സന്ദർശിക്കാൻ തീരുമാനിച്ചു. അക്കാലത്ത് ദുബൈ ഇന്നത്തെ അവസ്ഥയിലേയ്ക്ക് മാറാൻ തുടങ്ങിയിരുന്നു. വലിയ ഒരു ഓഫിസിലേക്ക് എന്നെ കൊണ്ടുപോകുമെന്നായിരുന്നു ഞാൻ പ്രതീക്ഷിച്ചിരുന്നത്.

എന്നാൽ മുഹമ്മദ് അലി അലബ്ബാർ എന്നെ ചായ് ഷോപ്പ് എന്ന് വിളിക്കുന്ന സ്ഥലത്തേക്കാണ് കൊണ്ടുപോയത്. നഗരത്തിന്റെ പുറത്തെവിടെയോ ആയിരുന്നു അത്. ചെറിയ ബെഞ്ചുകൾ. ഇതാണ് തന്റെ ഓഫിസ് എന്ന് പറഞ്ഞ് ആ സ്ഥലത്തെ അദ്ദേഹം നർമത്തോടെ പരിചയപ്പെടുത്തുകയും ചെയ്തു. ദുബായിയെ തന്റെ രണ്ടാമത്തെ വീടായി കണക്കാക്കുന്ന ഷാറുഖ് ഖാൻ തനിക്ക് ചായ ഇഷ്ടമാണെന്നും കൂട്ടിച്ചേർത്തു. 

ഈ വർഷം പത്താൻ എന്ന ചിത്രത്തിലൂടെ നാല് വർഷത്തിന് ശേഷം ബിഗ് സ്‌ക്രീനിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു ഷാറുഖ്. തമിഴ് സംവിധായകൻ ‌ആറ്റ്‌ലി ഒരുക്കുന്ന ജവാൻ, ഹിറ്റ് സംവിധായകൻ രാജ്കുമാർ ഹിറാനിയുടെ ഡൻകി എന്നീ ചിത്രങ്ങളിലാണ് ഷാറുഖ് ഇപ്പോൾ പ്രവർത്തിക്കുന്നത്. നയൻതാര, സന്യ മൽഹോത്ര, വിജയ് സേതുപതി എന്നിവരുൾപ്പെടെയുള്ള താരനിര അണിനിരക്കുന്ന ജവാൻ സെപ്റ്റംബർ 7ന് റിലീസ് ചെയ്യും. ഡൻകിയിൽ തപ്‌സി പന്നുവിനൊപ്പം താരം ആദ്യമായി സ്‌ക്രീൻ സ്പേസ് പങ്കിടും. വൈറൽ വീഡിയോ കാണാം👇.

———      ———–    ———-    ———-    ———-   

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക