സഊദി രാജകുമാരി ഹന ബിന്‍ത് അബ്‍ദുല്ല നിര്യാതയായി

0
3119

റിയാദ്: സഊദി രാജകുടുംബാംഗം ഹന ബിന്‍ത് അബ്‍ദുല്ല ബിന്‍ ഖാലിദ് ബിന്‍ അബ്‍ദുല്‍ അസീസ് അല്‍ സഊദ് രാജകുമാരി അന്തരിച്ചു. സഊദി റോയല്‍ കോര്‍ട്ടാണ് മരണ വാര്‍ത്ത ഔദ്യോഗികമായി പുറത്തുവിട്ടത്. ജിദ്ദയിലുള്ള അമീര്‍ സഊദ് ബിന്‍ സഅദ് ബിന്‍ അബ്‍ദുറഹ്‍മാന്‍ മസ്‍ജിദില്‍ വ്യാഴാഴ്ച വൈകുന്നേരം മയ്യിത്ത് നമസ്‍കാരം നടക്കുമെന്നും ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.

ഫൈസല്‍ ബിന്‍ മുഖ്‍രിന്‍ ബിന്‍ അബ്‍ദുല്‍ അസീസ് രാജകുമാരന്റെ ഭാര്യയാണ് അന്തരിച്ച ഹന രാജകുമാരി. രാജകുടുംബാംഗത്തിന്റെ നിര്യാണത്തില്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ രാഷ്‍ട്രത്തലവന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്‍ദുല്‍ അസീസ് അല്‍ സഊദിനെ അനുശോചനം അറിയിച്ചു.