നാട്ടിലേക്ക് പോകുന്നവർ കിടക്കാൻ ഒരു പായ കൂടെ കരുതുക..; കരിപ്പൂർ എയർപോർട്ടിലെ ദുരവസ്ഥ വിവരിച്ച് യാത്രക്കാരൻ

0
13333

കരിപ്പൂർ: മലബാറിലെ പ്രവാസികൾക്ക് ഏറെ ആശ്രയമായ കരിപ്പൂർ എയർപോർട്ടിലെ ദുരവസ്ഥക്ക് ശമനമില്ല. ദിനംപ്രതി നിരവധി പ്രവാസികൾ ഉപയോഗിക്കുന്ന എയർപോർട്ടിലെ നിലവിലെ അവസ്ഥ പരിതാപകരമാണ്. സ്കൂൾ അവധി, ബലിപെരുന്നാൾ അവധി കൂടി ആയതോടെ നാട്ടിലേക്ക് തിരിക്കുന്ന യാത്രക്കാർക്ക് ഇവിടെ എത്തുമ്പോൾ ഉണ്ടാകുന്ന അസ്വസ്ഥതകൾ ചില്ലറയല്ല.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നിലവിലെ റൺവെ റീ കാർപ്പറ്റിങ് പണിയുടെ പേരിൽ വിമാന സർവ്വീസുകൾ എല്ലാം ഏകദേശം ഒരേ സമയത്ത് ആണെന്നത് തെല്ലൊന്നുമല്ല ഇവിടെ ഇറങ്ങുന്നവരെ ദുരിതത്തിലാക്കുന്നത്. പുറത്തിറങ്ങാൻ കാത്തിരിപ്പിന്റെ നീളം അങ്ങനെ അനന്തമായി നീളുമെന്ന് മാത്രം. ഇതിനിടെ ഏതെങ്കിലും ഒരു വിമാനം സമയം തെറ്റിയാൽ പിന്നെ എയർപോർട്ടിലെ തിരക്ക് പറയേണ്ടതില്ല. നിന്ന് തിരിയാൻ പറ്റാത്ത അവസ്ഥയാണ് ചില ദിവസങ്ങളിൽ. കുറഞ്ഞ ദിവസത്തിനും മറ്റും നാട്ടിലേക്ക് പോകുന്നവരെ കരിപ്പൂരിൽ ഇറങ്ങേണ്ടിയിരുന്നില്ല എന്ന അഭിപ്രായത്തിലേക്ക് വരെ എത്തിക്കുന്ന അവസ്ഥയാണ് ഇവിടെ. ഈ ദുരവസ്ഥ വിവരിച്ച് സോഷ്യൽ മീഡിയയിൽ വന്ന ഒരു പോസ്റ്റ് ആണ് ഇപ്പോൾ ചർച്ചയാകുന്നത്.

സഊദിയിലെ എഴുത്തുകാരനും മാധ്യമപ്രവർത്തകനും കൂടിയായ അബ്ദുറഹൂഫ് മേലത്ത് കടലുണ്ടിയാണ് എയർപോർട്ടിലെ ദുരവസ്ഥ പോസ്റ്റ് ഫേസ്ബുക്കിൽ ചെയ്തത്. ‘നാട്ടിലേക്ക് പോകുന്നവർ കിടക്കാൻ ഒരു പായ കൂടെ കരുതുക’ എന്ന തലക്കെട്ടോടെ ചിത്ര സഹിതം ഷെയർ ചെയ്ത പോസ്റ്റ് ഏറെ ചർച്ചയായിട്ടുണ്ട്. പോസ്റ്റ് താഴെ വായിക്കാം👇.

നാട്ടിലേക്ക് പോകുന്നവർ കിടക്കാൻ ഒരു പായ കൂടെ കരുതുക..

കോഴിക്കോട് വിമാനത്താവളത്തിലെ ഇന്നത്തെ കാഴ്ച്ചയാണ് കൂടെ ഉള്ളത്.

വിശാലമായ എമിഗ്രെഷൻ ഹാളും ആവശ്യത്തിലധികം ജീവനക്കാരും ഉണ്ടായിട്ടും, വന്നിറങ്ങുന്നവർ ഭിക്ഷ യാചിച്ചു നിൽക്കേണ്ട അവസ്ഥ…
ഡ്യുട്ടിയിൽ ആകെയുള്ളത് രണ്ടു ഉദ്യോഗസ്ഥർ ആണ് പോലും .. (നാട്ടുവർത്തമാനം എല്ലാം ചോദിച്ചറിഞ്ഞു അവർ ആളുകളെ കടത്തി വിടുന്ന അവസ്ഥ നമ്മുക്ക് ഊഹികാമല്ലോ?)

അല്ലങ്കിലെ..അധിക വിമാന കമ്പനികളും കോഴിക്കോട് വിട്ട് പോയിട്ടുണ്ട്.
റൺവെ കാർപ്പറ്റിങ് ജോലിക്കായി നിയന്ത്രങ്ങൾ ഉള്ളതിനാൽ കൂടുതൽ കമ്പനികളും എണ്ണം വെട്ടി കുറച്ചിട്ടും ഉണ്ട്.. വരുന്നവ ആണെങ്കിൽ ഇരുന്നൂറിൽ താഴെ മാത്രം യാത്രക്കാരെ ഉൾക്കൊള്ളുന്ന ചെറു വിമാനങ്ങളും.. ഇവയെല്ലാം വരുന്നത് രാവിലെ ആണ് എന്നതാണ് വിഷയം.. ആ രണ്ടോ മൂന്നോ മണിക്കൂർ സമയം .. ചെറിയൊരു താൽപര്യം കൂടുതൽ കാണിച്ചാൽ മതി.. (നൂറു കണക്കിന് വിമാനങ്ങൾ ഇറങ്ങുന്ന പല എയർപോർട്ടിലും 5 മിനുട്ട് കൊണ്ട് എല്ലാം ക്ലിയർ ആയി പുറത്തിറങ്ങുന്ന കാര്യം ഒന്നും വെറുതെ ഓർക്കേണ്ട) സുന്ദരമായി കൈകാര്യം ചെയ്യാൻ കഴിയും

അതിന് പക്ഷെ മനസ്സുവേണം.. നമ്മെ കൂടെ തങ്ങി നിർത്തുന്ന ഒരു സാമ്പത്തിക സ്രോതശിലെ ഒരു കണ്ണിയാണ് ഈ വന്നിറങ്ങുന്നത് എന്ന ഒരു ബോധം വേണം..

സീസൻ എന്ന ഓമനപേരിട്ടു വിളിക്കുന്ന, അവധിക്കാലത്ത് കുടുംബത്തോടൊപ്പം കുറച്ചു ദിവസങ്ങൾ ചെലവഴിക്കാൻ അര ലക്ഷം രൂപയോളം ചെലവഴിച്ചാണ് പലരും നാട്ടിലേക്ക് വരുന്നത്..

സ്നേഹിച്ചില്ലങ്കിലും ഉപദ്രവിക്കാതിരിക്കാനുള്ള മനസ്സെങ്കിലും കാണിക്കുമല്ലോ..

———      ———–    ———-    ———-    ———-   

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നാട്ടിലേക്ക് പോകുന്നവർ കിടക്കാൻ ഒരു പായ കൂടെ കരുതുക.. കോഴിക്കോട് വിമാനത്താവളത്തിലെ ഇന്നത്തെ കാഴ്ച്ചയാണ് കൂടെ…

Posted by Raoof Melath on Wednesday, 14 June 2023