അബുദാബി/കൊച്ചി: ഗൾഫ് രാജ്യങ്ങളിൽ സ്‌കൂളുകൾക്ക് മധ്യവേനൽ അവധി തുടങ്ങിയതോടെ നാട്ടിലേക്ക് പോകാൻ തയ്യാറായി മലയാളികൾക്ക് ഇരുട്ടടിയായി വിമാനനിരക്ക് വർധനവ്. നിരവധി മലയാളി കുടുംബങ്ങൾ നാട്ടിലേക്ക് യാത്രക്കായി തയ്യാറെടുക്കുന്നതിനിടെയാണ് വിമാന നിരക്കുകൾ മൂന്നിരട്ടിയായിരിക്കുന്നത്. പ്രവാസി കുടുംബത്തിന്റെ താളം തെറ്റുന്ന രീതിയിലാണ് വിമാന കമ്പനികളുടെ നിരക്ക് വർധനവ്. സ്‌കൂളുകൾക്ക് മധ്യവേനൽ അവധി തുടങ്ങാനിരിക്കെ കേരളത്തിലേക്കുള്ള വിമാന നിരക്കുകൾ മൂന്നിരട്ടിയായി. നിരക്ക് കുടുംബ ബജറ്റിന്റെ താളം തെറ്റിക്കുമെന്നതിനാൽ നാട്ടിലേക്കുള്ള യാത്ര വേണ്ടെന്നുവച്ച പ്രവാസി കുടുംബങ്ങളേറെയാണ്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മാസങ്ങൾക്ക് മുമ്പ് ടിക്കറ്റ് എടുത്തവർക്ക് വലിയ രീതിയിൽ ബാധിച്ചിട്ടില്ല. ഖത്തർ എയർവേയ്‌സ്, ഇന്ത്യയുടെ ബജറ്റ് എയർലൈനുകളായ ഇൻഡിഗോ, എയർ ഇന്ത്യ എക്‌സ്പ്രസ് എന്നിവ മാത്രമാണ് ഇന്ത്യയിലേക്ക് സർവീസ് നടത്തുന്നത്. നേരിട്ടുള്ള വിമാനങ്ങൾ പലപ്പോഴും വലിയ തുക വാങ്ങുന്നതിനാൽ പലരും കണക്‌ഷൻ വിമാനങ്ങൾ ആണ് ആശ്രയിക്കുന്നത്. എന്നാലും നിരക്കിൽ വലിയ വിത്യാസം ഇല്ല. കുടുംബവുമൊത്ത് യാത്ര തിരിക്കുന്നവർക്ക് പലപ്പോഴും മണിക്കൂറുകൾ കാത്തിരിക്കേണ്ടി വരും.
യാത്ര പലപ്പോഴും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. തിരുവനന്തപുരത്തേക്ക് നേരിട്ട് ദോഹയിൽ നിന്നും വിമാനങ്ങൾ ഇല്ലാത്തതിനാൽ തെക്കൻ ജില്ലയിൽ നിന്നുള്ളവർക്ക് പലപ്പോഴും യാത്ര വലിയ ദുരിതമാണ്. 10 മണിക്കൂറിലധികം ചെലവഴിച്ച് മാത്രമേ പലർക്കും വീട്ടിലെത്താൻ സാധിക്കുകയുള്ളു.
ഇൻഡിഗോ, എയർ ഇന്ത്യ എക്‌സ്പ്രസ് എന്നീ വിമാനങ്ങൾ കൊച്ചി, കണ്ണൂർ, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് വലിയ നിരക്കാണ് ഈടാക്കുന്നത്. ഇക്കോണമി ക്ലാസിൽ 43,000– 52,000 രൂപ ഒരാൾക്ക് യാത്ര ചെയ്യണം എങ്കിൽ ആവശ്യമായി വരും. കേരളത്തിൽ നിന്ന് ദോഹയിലെത്താൽ 14,700 –23,000 രൂപ മതിയാകും. നാല് പേര് അടങ്ങുന്ന കുടുംബത്തിന് നാട്ടിലേക്ക് പോകണം എങ്കിൽ 2 ലക്ഷത്തിൽ അധികം രൂപ ടിക്കറ്റിനായി മാത്രം നൽകേണ്ടി വരും. അവധി കഴിഞ്ഞ് തിരികെ ദോഹയിലേക്ക് വരുമ്പോൾ വീണ്ടും നിരക്ക് കൂടും. നാലംഗ കുടുംബത്തിന് നാട്ടിൽ പോയി വരാൻ ടിക്കറ്റ് നിരക്ക് മാത്രം 3-4 ലക്ഷം രൂപയാകും.
അതേസമയം, സീസണ്‍ സമയത്ത് ഉയരുന്ന വിമാനനിരക്ക് താങ്ങാനാകാതെ കഷ്ടപ്പെടുന്ന പ്രവാസികളെ സഹായിക്കാനെന്ന പേരിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പദ്ധതി എവിടെയെന്ന് ചോദിക്കുകയാണ് പ്രവാസികൾ. എയര്‍ലൈന്‍ ഓപ്പറേററര്‍മാരുമായി ഇടപെട്ട് യാത്രക്കാര്‍ക്ക് താങ്ങാവുന്ന നിരക്ക് ഉറപ്പുവരുത്താനായി 15 കോടി രൂപയുടെ കോര്‍പ്പസ് ഫണ്ട് രൂപീകരിക്കുമെന്നായിരുന്നു ഇക്കഴിഞ്ഞ ബജറ്റിൽ ഉണ്ടായ കൊട്ടിഘോഷിച്ച തീരുമാനം. ചാർട്ടേഡ് വിമാനങ്ങളുടെ ചെലവ് യുക്തിസഹമാക്കാനും അതുവഴി യാത്രക്കാർക്ക് താങ്ങാവുന്ന പരിധിക്കുള്ളിൽ ടിക്കറ്റ് നിരക്ക് നിലനിർത്താനും പ്രാഥമികമായി 15 കോടി രൂപയുടെ കോർപസ് ഫണ്ട് രൂപീകരിക്കുമെന്നുമായിരുന്നു ധനമന്ത്രി കെ.എൻ ബാലഗോപാൽ ബജറ്റ് ബില്ലിൽ അറിയിച്ചത്. ഏതെങ്കിലും പ്രത്യേക വിമാനത്താവളം ഇതിൽ പങ്കാളിയാകാൻ ആഗ്രഹിക്കുന്ന സാഹചര്യത്തിൽ ഈ ഫണ്ട് ഒരു അണ്ടർ റൈറ്റിങ് ഫണ്ട് ആയി ഉപയോഗിക്കാമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ, മാസം ഏറെ കഴിഞ്ഞിട്ടും വീണ്ടും സീസൺ എത്തിയിട്ടും പ്രഖ്യാപനം വെറും പാഴ് വാക്കും പ്രവാസികൾക്ക് ഒരു നേരംപോക്കും ആണെന്നാണ് വിലയിരുത്തൽ. സമയബന്ധിതമായി നടത്തേണ്ട ഇത്തരം കാര്യങ്ങൾ ഏതെങ്കിലും സമയത്ത് നടപ്പിലാക്കിയിട്ട് ആർക്ക് ആണ് നേട്ടം എന്ന ചോദ്യവും പ്രവാസികൾക്കിടയിൽ നിന്ന് ഉയരുന്നുണ്ട്. ഫെബ്രുവരിയിലെ ബജറ്റിൽ പ്രഖ്യാപിച്ച കാര്യങ്ങൾ അറിയാൻ താഴെയുള്ള ലിങ്ക് വായിക്കുക.
——— ———– ———- ———- ———- ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക