ഹായില്‍: സഊദി പൗരൻ വാർത്തകളിൽ വാര്‍ത്തകളില്‍ നിറയുന്നു. വ്യാപാരികളില്‍നിന്നും അല്ലാത്തവരില്‍നിന്നും കിട്ടാനുള്ള നാലു കോടി റിയാല്‍ വേണ്ടെന്നുവെച്ച സഊദി പൗരന്‍ സുലൈമാന്‍ അല്‍ ഗസ്‌ലാന്‍ വാര്‍ത്തകളില്‍ നിറയുന്നത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഹായില്‍ സ്വദേശിയായ ധനാഢ്യനാണ് ഗസ്‌ലാന്‍. റിയാല്‍ എസ്റ്റേറ്റു മേഖലയില്‍ മൊത്തവ്യാപാര മേഖലയിലും സൗദിയിലെ പ്രമുഖ നഗരങ്ങളില്‍ വലിയ വ്യാപാര ശ്യംഘല തന്നെ പടുത്തുയര്‍ത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു.
മരണത്തിന് മുമ്പ് മക്കളെ വിളിച്ചുകൂട്ടിയാണ് സുലൈമൈന്‍ തനിക്കു വിവിധ പ്രവിശ്യകളിലായി വ്യാപാരികളില്‍ നിന്നും അല്ലാത്തവരില്‍ നിന്നുമായി 40 മില്യണിലധികം റിയാല്‍ തിരിച്ചു കിട്ടാനുണ്ടെന്നും അവ ദൈവപ്രീതിക്കായി വിട്ടു കൊടുക്കുകയാണെന്നും അറിയിച്ചത്.
മക്കളും സമ്മതം അറിയിച്ചതോടെ ഹായില്‍ പ്രവിശ്യക്കാരുടെ പരമ്പരാഗത ഔദാര്യം കടക്കാരറിഞ്ഞത്. വിവിധ തുറകളില്‍ പെട്ട ആളുകളില്‍ പലരും സുലൈമാന്‍ അല്‍ ഗാസ്‌ലാനിക്ക് പണം നല്‍കാനുണ്ടായിരുന്നു. പലതും പതിറ്റാണ്ടുകള്‍ പിന്നിട്ട കടങ്ങള്‍. ഇഹലോകവാസം വെടിയുന്നതിന് ഒരു വര്‍ഷംമുമ്പ് പിതാവ് തങ്ങളോട് ഇക്കാര്യങ്ങളെല്ലാം പറഞ്ഞുവെന്നും കടത്തിന്റെ രേഖകകള്‍ കത്തിച്ചുവെന്നും അദ്ദേഹത്തിന്റെ മകന്‍ പറഞ്ഞു.
കിട്ടാനുള്ള 40 മില്യണ്‍ കടക്കാര്‍ക്കു വിട്ടു നല്‍കിയെങ്കിലും കോടികള്‍ മക്കള്‍ക്ക് അനന്തരമായി കൊടുത്തു തന്നെയാണ് പിതാവ് വിട പറഞ്ഞതെന്ന് മക്കളിലൊരാള്‍ പറഞ്ഞു.
——— ———– ———- ———- ———- ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക