പുതിയ സന്ദർശക വിസയുമായി യുഎഇ; ലെഷര്‍ വിസ എന്ന പേരില്‍ സന്ദര്‍ശക വിസ

0
3499

അബുദാബി: യു.എ.ഇയില്‍ ലെഷര്‍ വിസ എന്ന പേരില്‍ മൂന്ന് മാസത്തെ സന്ദര്‍ശക വിസ നല്‍കിത്തുടങ്ങിയതായി റിപ്പോര്‍ട്ട്. ഇക്കാര്യം യു.എ.ഇ.യിലെ വിവിധ ട്രാവല്‍ ഏജന്‍സികള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. യു.എ.ഇ. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കാള്‍ സെന്റര്‍ എക്സിക്യൂട്ടീവും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എന്നാല്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആര്‍.എഫ്.എ.) ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.

1500 ദിര്‍ഹം മുതല്‍ 2000 ദിര്‍ഹം വരെയാണ് 90 ദിവസത്തെ സന്ദര്‍ശക വിസയുടെ ചെലവ്. സര്‍ക്കാരിലേക്കുള്ള ഫീസ്, സര്‍വീസ് സെന്ററുകളുടെ ഫീസ് എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും. സര്‍വീസ് സെന്റര്‍ ഈടാക്കുന്ന ഫീസ് നിരക്ക് അനുസരിച്ച് തുക വ്യത്യാസപ്പെടാം. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ രണ്ടുമാസം, ആറുമാസം എന്നിങ്ങനെയാക്കി സന്ദര്‍ശക വിസാ കാലാവധി കുറച്ചിരുന്നു. വരുംദിവസങ്ങളില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് പ്രതീക്ഷ.

———      ———–    ———-    ———-    ———-    ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക