റിയാദ് ആകാശത്ത് വട്ടമിട്ട് റിയാദിന്റെ നീലക്കുയിൽ ‘റിയാദ് എയർലൈൻസ്’; അര മണിക്കൂർ റിയാദിൽ താഴ്ന്നു പറന്നു

0
3992

റിയാദ്: പുതിയ ദേശീയ വിമാനക്കമ്പനിയായ റിയാദ് എയർലൈൻസ് തലസ്ഥാന നഗരിയായ റിയാദിന്റെ ആകാശത്ത് വട്ടമിട്ടു. റിയാദ് നഗരിയുടെ ആകാശത്ത് വളരെ താഴ്ന്നു പറന്നാണ് റിയാദ് എയർ കന്നിപ്പറക്കൽ നടത്തിയത്. സഊദി വ്യോമ സേന വിമാനങ്ങളുടെ അകമ്പടിയോടെയായിരുന്നു വിമാനം നഗരത്തെ വട്ടമിട്ടത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ബി787 ബോയിംഗ് റിയാദ് എയര്‍ വിമാനം ഉച്ചക്ക് ഒരു മണിക്കാണ് ആകാശത്തേക്ക് ഉയര്‍ന്നത്. തുടർന്ന് റിയാദ് സിറ്റി ബൊളിവാർഡിൽ നിന്ന് കിംഗ്ഡം സെന്റർ, കിംഗ് സഊദ് യൂണിവേഴ്‌സിറ്റി, കിംഗ് ഖാലിദ് മസ്ജിദ്, അൽ ഫൈസലിയ ടവർ, സ്‌ക്വയർ എന്നിവയിലൂടെ കടന്നുപോകുന്ന പ്രധാന സ്ഥലങ്ങളിൽ അരമണിക്കൂറോളം റിയാദ് എയർലൈൻസ് രാജ്യ തലസ്ഥാനത്തിന്റെ ആകാശം അലങ്കരിച്ചു.

വ്യോമഗതാഗത മേഖലയുടെ വികസനത്തിന് സംഭാവന നൽകുന്നതിനും രാജ്യത്തിന്റെ തന്ത്രപ്രധാനമായ സ്ഥാനം വർദ്ധിപ്പിക്കുന്നതിനുമായി പുതിയ ദേശീയ വിമാനക്കമ്പനിയായ “റിയാദ് എയർലൈൻസിനായി” പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് സ്ഥാപിക്കുമെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

2030 ഓടെ ലോകത്തെ 100 ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഫ്ലൈറ്റുകൾ ആരംഭിച്ച് യാത്രക്കാരുടെ അനുഭവം സമ്പന്നമാക്കാനാണ് റിയാദ് എയർലൈൻസ് ലക്ഷ്യമിടുന്നത്. രാജ്യത്തിന്റെ എണ്ണ ഇതര മൊത്ത ആഭ്യന്തര ഉൽപ്പാദനം 75 ബില്യൺ റിയാലിന്റെ വളർച്ചയ്ക്ക് കമ്പനി സംഭാവന നൽകുമെന്ന് പ്രതീക്ഷിക്കുന്നു. പ്രത്യക്ഷമായും പരോക്ഷമായുംആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. വീഡിയോകൾ കാണാം 👇

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക