മദീന: ഇന്ത്യോനേഷ്യയിൽ നിന്നുള്ള
ഹജ്ജ് തിർഥാടകയ്ക്ക് ഹൃദയാഘാതം. വനിതാ തിർഥാടകയെ എട്ടു മിനുട്ടിനു ശേഷം രക്ഷപ്പെടുത്തി മദീന എയർപോർട്ട് ഹെൽത്ത് കൺടോൾ ടീം.
ഇന്ത്യോനേഷ്യയിൽ നിന്നുള്ള ഹാജിമാരുമായെത്തിയ വിമാനം മദീനയിലെ അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാന്റ് ചെയ്തു കഴിഞ്ഞയുടനെയാണ് ഇന്ത്യോനേഷ്യൻ തീർഥാടകക്ക് ഹൃദയാഘാതമുണ്ടായത്.
വിവരം ലഭിച്ചതിനെ തുടർന്ന് ആഗമന ഹാളിലെത്തിയ മെഡിക്കൽ വിംഗ് വൈദ്യ സഹായ കേന്ദ്രത്തിലേക്കെത്തിച്ച തീർഥാടകക്ക് ഹൃദയാഘാതമുണ്ടായതായി സ്ഥിരീകരിക്കുകയായിരുന്നു. രണ്ടു തവണ കൃത്യമ ശ്വാസോഛ്വാസം നൽകിയതിനെ തുടർന്ന് ഹൃദയമിടിപ്പ് വീണ്ടെടുത്ത തീർഥാടകയെ അത്യാസന്ന ഘട്ടം തരണം ചെയ്തതോടെ ആശുപത്രിയിലെത്തിച്ചു ചികിത്സ നൽകി.




