മക്ക: ഇന്ത്യൻ ഹജ്ജ് തീർത്ഥാടകർക്ക് സഹായവുമായി ഹജ്ജ് മിഷൻ. ഇന്ത്യൻ തീർഥാടകർക്ക് 24 മണിക്കൂറും സേവനം ഉറപ്പാക്കാൻ ഹജ് മിഷനു കീഴിൽ ഹെൽപ് ലൈൻ ആരംഭിച്ചു. മക്കയിൽ തുറന്ന ഹജ് മിഷൻ ഓഫിസ് കേന്ദ്രീകരിച്ചാണ് പ്രവർത്തനം.
മക്ക ഹറം പള്ളിയിൽനിന്ന് 5 കി.മീ അകലെ ഖുദായ് പാർക്കിനു സമീപം ജബൽസൗർ റോഡിലാണ് ഹജ് മിഷൻ ഓഫിസ്. തീർഥാടകരുമായി ബന്ധപ്പെട്ട മുഴുവൻ ആവശ്യങ്ങൾക്കും ഈ ഓഫിസിനെ ആശ്രയിക്കാം. 3 മാസം മുൻപ് തുറന്ന ഈ ഓഫിസ് അവസാന ഹജ് തീർഥാടകർ മടങ്ങുന്നതുവരെ പ്രവർത്തിക്കും.
ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലമിന്റെയും ഹജ് കോൺസൽ അബ്ദുൽ ജലീലിന്റെയും നേതൃത്വത്തിലാണ് പ്രവർത്തനം. തീർഥാടകരെ കാണാതായാലും ബാഗേജ് നഷ്ടപ്പെട്ടാലും ഇവിടെ ബന്ധപ്പെടണം.
ഹജ് കമ്മിറ്റി വഴിയും സ്വകാര്യ ഏജൻസികൾ വഴിയും എത്തുന്ന മുഴുവൻ തീർഥാടകർക്കും സേവനം ലഭിക്കും. തീർഥാടകർക്ക് ആവശ്യമായ വിവരങ്ങൾ കോൺസുലേറ്റിന്റെ വെബ്സൈറ്റിലും (www.cgijeddah.org) ഇന്ത്യൻ ഹജ് ഇൻഫർമേഷൻ സിസ്റ്റം മൊബൈൽ ആപ്പിലും ലഭിക്കും.
ഹെൽപ് ലൈൻ
മക്ക
∙ ഫോൺ : 0125496000
∙ ടോൾ ഫ്രീ: 8002477786
∙ വാട്സാപ്: 0553646966
∙ മെഡിക്കൽ: 0557020112
മദീന
∙ ഫോൺ : 0538583152
∙ മെഡിക്കൽ : 0537394352
∙ വെബ്സൈറ്റ്: www.cgijeddah.org




