മറുനാടനെതിരെ വീണ്ടും പിവി അൻവർ; വ്യാജവാർത്തകൾക്ക്‌ ഇരയായവർക്കായി ഹെൽപ്‌ ഡെസ്‌ക്‌ തുറന്ന്‌ എം എൽ എ

0
2647

കൊച്ചി: മറുനാടൻ മലയാളിക്കെതിരെ വീണ്ടും അൻവർ. വ്യാജവാർത്തകൾക്ക്‌ ഇരയായവർക്കായി ഹെൽപ്‌ ഡെസ്‌ക്‌ തുറന്ന്‌ നിലമ്പൂർ എം.എൽ.എ പി വി അൻവർ.
ഇരകളായവർക്ക്‌ നിയമസഹായം നൽകാനും ഇരകളുടെ ഒരു കോർഡിനേഷൻ കമ്മിറ്റിയുണ്ടാകാനുമുള്ള ശ്രമത്തിലാണ് എൽ.എൽ.എ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പി.വി അൻവറും മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയും തമ്മിൽ സോഷ്യൽമീഡിയൽ പടവെട്ടുകയാണ്. മറുനാടൻ പൂട്ടിക്കാൻ നടക്കുന്നതിൽ പിന്നിൽ അൻവറാണെന്നാണ് ഷാജൻ സ്കറിയ ആരോപിക്കുന്നത്. പൂട്ടിക്കാൻ ഏതറ്റം വരെ പോകുമെന്ന നിലപാടിലാണ് അൻവർ. എന്തായാലും മറുനാടൻ മലയാളിക്കെതിരെ നിരവധി പേരാണ് ഇപ്പോൾ ഇറങ്ങിയിരിക്കുന്നത്.
എന്തായാലും ഇരുവരുടെയും സോഷ്യൽ മീഡിയ യുദ്ധം പുതിയ തലങ്ങളിലെത്തിയിരക്കുകയാണ്.

പി വി അൻവർ എം.എൽ.എ യുടെ ഫെയ്സബുക്ക് പോസ്റ്റ് കാണാം

“മറുനാടൻ മലയാളി” എന്ന മഞ്ഞപത്രത്തിന്റെ ഇരകളായ നിരവധി ആളുകൾ ബന്ധപ്പെടുന്നുണ്ട്‌.അവർക്ക്‌ നേരിടേണ്ടി വന്ന ദുര:വസ്ഥകൾ അറിയിക്കുന്നുണ്ട്‌.
നിരവധി അഭിഭാഷകർ നിയമസഹായം വാഗ്ദാനം ചെയ്ത്‌ മുൻപോട്ട്‌ വന്നിട്ടുണ്ട്‌. അവരുടെ ഒരു കോർഡിനേഷൻ നമ്മൾ സംസ്ഥാന തലത്തിൽ പ്ലാൻ ചെയ്യുന്നുണ്ട്‌. ഒരു കൂട്ടായ പ്രവർത്തനമായി തന്നെ മുൻപോട്ട്‌ പോയി,നിയമപരമായി തന്നെ ഇവർക്കെതിരെ നടപടികൾ സ്വീകരിച്ച്‌,ഇത്തരം പ്രവണതകളും സ്ഥാപനങ്ങളും ഇല്ലാതാക്കുക എന്നത്‌ തന്നെയാണ് ലക്ഷ്യം.
ഇരകളായവർക്ക്‌ നിയമസഹായം ആവശ്യമുണ്ടെങ്കിൽ ഞങ്ങളെ ബന്ധപ്പെടാം.നിലവിൽ മറുനാടൻ മലയാളിക്കെതിരെ നിയമനടപടികൾ സ്വീകരിച്ചവർ കേസ്‌ സംബന്ധമായ വിവരങ്ങൾ വാട്ട്സ്‌ആപ്പ്‌ വഴി അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ബന്ധപ്പെടേണ്ട വാട്ട്സ്‌ആപ്പ്‌ നമ്പർ:
8848741393(Only Watsapp).

…….

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റിൽ വായിക്കൂ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക