ബലദിയ നിയമങ്ങൾ ലംഘിച്ചു; സഊദിയിലെ ഷോപ്പിങ് മാള്‍ അധികൃതര്‍ അടപ്പിച്ചു

0
2911

ജിദ്ദ: സഊദി അറേബ്യയിലെ ജിദ്ദയില്‍ പ്രവര്‍ത്തിച്ചിരുന്ന ഷോപ്പിങ് മാള്‍ അധികൃതര്‍ അടപ്പിച്ചു. ജിദ്ദ നഗരസഭയ്ക്ക് കീഴില്‍ അസീസിയ ബലദിയ പരിധിയില്‍ പ്രവര്‍ത്തിച്ചിരുന്ന അല്‍ ശര്‍ഖ് ഷോപ്പിങ് മാളാണ് പൂട്ടച്ചത്. ഇക്കാര്യം ജിദ്ദ നഗരസഭ ഔദ്യോഗികമായി അറിയിച്ചു.

നഗരസഭാ നിയമങ്ങള്‍ പാലിക്കുന്നതില്‍ നിരവധി വീഴ്‍ചകള്‍ ഇവിടെ കണ്ടെത്തിയിരുന്നു. സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചിരുന്നുമില്ല. ഇവ ശരിയാക്കാന്‍ നേരത്തെ അനുവദിച്ചിരുന്ന സമയ പരിധി അവസാനിച്ചതിന് പിന്നാലെയാണ് നഗരസഭ അധികൃതര്‍ മാള്‍ പൂട്ടിച്ചത്.