റിയാദ്: ഈ വർഷത്തെ ഹജ്ജ് വളണ്ടിയർ സേവനത്തിന് മലപ്പുറം ജില്ലയിലെ കെഎംസിസി വളണ്ടിയർമാർക്ക് ജിദ്ദ- മലപ്പുറം ജില്ലകെഎംസിസി കമ്മിറ്റി ഒരുക്കുന്ന ഹജ്ജ് വളണ്ടിയർ ക്യാമ്പ് ജൂൺ 9 വെള്ളിയാഴ്ച ഉച്ചക്ക് 1 മണിക്ക് ഷറഫിയ ലക്കി ദർബാർ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കും.

ഇതേ പരിപാടിയിൽ വെച്ച് പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന മലപ്പുറം ജില്ല കെഎംസിസി വൈസ് പ്രസിഡന്റ് നാസർ കാടാമ്പുഴക്ക് യാത്രയയപ്പ് നൽകുന്നതാണ്. പരിപാടിയിൽ മലപ്പുറം ജില്ലയിലെ മുഴുവൻ കെ എം സി സി വളന്റിയർമാരും, എല്ലാ വർക്കിംഗ് കമ്മിറ്റി അംഗങ്ങളും പങ്കെടുക്കണമെന്ന് ജിദ്ദ- മലപ്പുറം ജില്ല കെഎംസിസി ആക്ടിങ് പ്രസിഡന്റ് സീതി കൊളക്കാടൻ, ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ എന്നിവർ ആഭ്യർത്ഥിച്ചു.