മദീനയ്ക്ക് സമീപമാണ് കാറും ട്രക്കും ഇടിച്ച് അപകടം ഉണ്ടായത്
റിയാദ്: സഊദിയിൽ കാറും ട്രക്കും തമ്മിൽ കൂട്ടിയിടിച്ച് നാല് പേർ മരണപ്പെട്ടു. മദീനയിലേക്കുള്ള റോഡിലാണ് കാറും ട്രക്കും തമ്മിൽ മുഖാമുഖം കൂട്ടിയിടിച്ചത്. അപകടത്തിൽ 4 പേർ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഒരു സ്ത്രീ ഉൾപ്പെടെ നാലുപേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. ട്രക്ക് ഡ്രൈവറെ നിരവധി പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
നാല് സഊദി പൗരന്മാർ സഞ്ചരിച്ച കാറും പാകിസ്ഥാൻ സ്വദേശി ഓടിച്ച ട്രക്കും തമ്മിലാണ് ചൊവ്വാഴ്ച നേർക്കുനേർ കൂട്ടിയിടിച്ചത്. വാഹനങ്ങൾ നേർക്ക് നേർ വരാനുണ്ടായ സാഹചര്യം വ്യക്തമല്ല.
ദിവസങ്ങൾക്ക് മുമ്പ്, സഊദി അറേബ്യയിലെ സെൻട്രൽ നഗരമായ ബുറൈദയിൽ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളുമായി മറ്റൊരു ബസ് കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു വിദ്യാർത്ഥിനി മരിക്കുകയും 24 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഏപ്രിലിൽ പടിഞ്ഞാറൻ സഊദി അറേബ്യയിലെ തായിഫിൽ മഴ കാലാവസ്ഥ കാരണമായുണ്ടായ റോഡപകടത്തിൽ മൂന്ന് പേർ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
മാർച്ചിൽ തെക്ക്-പടിഞ്ഞാറൻ അസീർ മേഖലയിൽ ബസ് മറിഞ്ഞ് 21 ഉംറ തീർത്ഥാടകർ മരിക്കുകയും 29 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി ഗതാഗത നിയമലംഘനങ്ങൾക്കെതിരെ സഊദി അധികൃതർ പിഴകൾ കർശനമാക്കിയിട്ടുണ്ട്. സഊദി അറേബ്യയിലെ ട്രാഫിക് അപകടങ്ങൾ മൂലം വർഷത്തിൽ ഏകദേശം 11.7 ബില്യൺ റിയാൽ ചിലവ് ഉണ്ടാകുന്നതായി കണക്കാക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റിൽ വായിക്കൂ.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക