കാത്തിരിപ്പുകൾക്ക്‌ വിരാമം; മെസ്സി ഇന്റർ മിയാമിയിലേക്ക് ?

0
1815

സൂപ്പർ താരം ലിയോ മെസ്സിയുടെ ട്രാൻസ്ഫർ വാർത്ത പുറത്ത് വന്നു.
മെസ്സി അമേരിക്കൻ ക്ലബായ ഇന്റർ മിയാമിയിലേക്ക്. പ്രഖ്യാപനം ഉണ്ടാനുണ്ടാകും. അഡിഡാസ് , ആപ്പിൾ തുടങ്ങിയ ബ്രാൻഡുകളുമായുള്ള സഹകരണം കൂടി മെസ്സിയുടെ മിയാമി കരാറിൽ ഉൾപ്പെടുന്നുവെന്നാണ് റിപ്പോർട്ടുകൾ. സ്പാനിഷ് പത്രപ്രവർത്തകൻ ഗില്ലെം ബാലാഗാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ ജേർണലിസ്റ്റ് എന്ന് വിശേഷണമുള്ള പ്രശസ്ത ഇറ്റാലിയൻ മാധ്യമപ്രവർത്തകനായ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തത്.

കരാർ അവസാനിച്ചതിനാൽ ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജി വിട്ട സൂപ്പർ താരം ലിയോ മെസ്സിയെ സൈൻ ചെയ്യാൻ ബില്യൺ യൂറോയുമായി സൗദി ക്ലബ്ബായ അൽ ഇതിഹാദ് വലിയ ശ്രമങ്ങളാണ് നടത്തിയത്. എന്നാൽ ബാഴ്സലോണയിലേക്ക് മടങ്ങാൻ ആഗ്രഹിച്ച ലിയോ മെസ്സി ബാഴ്സലോണയുമായി ചർച്ചകൾ നടത്തിയെങ്കിലും അവസാന മണിക്കൂറുകളിൽ ലിയോ മെസ്സിയുടെ ട്രാൻസ്ഫർ വിജയകരമായി പൂർത്തിയാക്കാൻ എഫ്സി ബാഴ്സലോണ മാനേജ്മെന്റിന് കഴിഞ്ഞില്ല.

ആദ്യം മുതലേ സൗദി ക്ലബ്ബായ അൽ ഹിലാൽ, എഫ്സി ബാഴ്സലോണ എന്നീ ക്ലബ്ബുകൾക്ക് ട്രാൻസ്ഫർ സാധ്യത കല്പിച്ച ലിയോ മെസ്സിയുടെ ഭാവിയെ തേടി പിന്നീട് ശക്തമായ ഓഫറുകൾ അമേരിക്കയിൽ നിന്നുമുള്ള ഇന്റർ മിയാമിയും പ്രീമിയർ ലീഗ് ക്ലബ്ബുകൾ ഉൾപ്പടെ യൂറോപ്യൻ ക്ലബ്ബുകളും മെസ്സിക്ക് വേണ്ടി നൽകിയിരുന്നു.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റിൽ വായിക്കൂ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക