വാറ്റ് 15 ശതമാനം നിലനിര്‍ത്തണം; സഊദിക്ക് അന്താരാഷ്ട്ര നാണയ നിധിയുടെ ശുപാർശ

0
2730

വൈദ്യുതിയുടെയും പെട്രോളിന്റെയും മറ്റു ഇന്ധനങ്ങളുടെയും വില ഉയർത്തണമെന്നും അന്താരാഷ്ട്ര നാണയ നിധി

റിയാദ്: രാജ്യത്ത് നിലവിലുള്ള മൂല്യവര്‍ധിത നികുതി (വാറ്റ്) 15 ശതമാനം നിലനിര്‍ത്തണമെന്ന് സഊദിക്ക് അന്താരാഷ്ട്ര നാണയ നിധിയുടെ ശുപാർശ. സഊദിക്ക് കൈമാറിയ ശുപാർശയിലാണ് ഇതുൾപ്പെടെ ചില നിർദേശങ്ങൾ അന്താരാഷ്ട്ര നാണയ നിധി മുന്നോട്ട് വെച്ചത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വൈദ്യുതിയുടെയും പെട്രോളിന്റെയും മറ്റു ഇന്ധനങ്ങളുടെയും വില ഉയര്‍ത്തണമെന്നതടക്കമുള്ള നിർദേശങ്ങളാണ് അന്താരാഷ്ട്ര നാണയ നിധി സഊദി അറേബ്യയോട് ശുപാര്‍ശ ചെയ്തത്. നാലാം ആര്‍ട്ടിക്ള്‍ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഐഎംഎഫ് അതിന്റെ ശുപാര്‍ശകള്‍ സഊദി അറേബ്യക്ക് കൈമാറിയത്.

പൊതുകടം സഊദി അറേബ്യക്ക് കുറഞ്ഞ് സുസ്ഥിര നിലയിലാണ്. സാമ്പത്തിക ഘടന കണക്കിലെടുക്കുമ്പോള്‍ വിനിമയ നിരക്കിനെ യുഎസ് ഡോളറുമായി ബന്ധിപ്പിക്കുന്ന നയം ഗുണകരമാണെന്നും സാമ്പത്തിക വെല്ലുവിളികളെ നേരിടാന്‍ ഇത് കരുത്ത് നല്‍കുമെന്നും ഐഎംഎഫ് റിപ്പോര്‍ട്ടില്‍ പറയുന്നു.

2022ല്‍ ജി 20 രാജ്യങ്ങളില്‍ ഏറ്റവുമധികം സാമ്പത്തിക വളര്‍ച്ചയുണ്ടായ രാജ്യമാണ് സഊദി അറേബ്യ. തൊഴിലില്ലായ്മ നിരക്ക് ചരിത്രത്തിലെ ഏറ്റവും വലിയ താഴ്ചയിലെത്തിയതും തൊഴില്‍ വിപണിയില്‍ വനിതാസാന്നിധ്യം 36 ശതമാനമായി ഉയര്‍ന്നതും സഊദിയുടെ സാമ്പത്തിക സ്ഥിതി ശക്തമാണെന്ന് വിളിച്ചോതുന്നുണ്ട്. സഊദി റിയാല്‍, പെട്രോള്‍ വില, സബ്‌സിഡികള്‍ എന്നിവ ശക്തിയോടെ നിലനില്‍ക്കുന്നുണ്ടെങ്കിലും 2023 ല്‍ സഊദി അറേബ്യയുടെ നാണയപ്പെരുപ്പം 2.8 ശതമാനമായി തുടരുമെന്നാണ് റിപ്പോർട്ട്.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റിൽ വായിക്കൂ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക