ശസ്ത്രക്രിയക്ക് പോകുന്നതിനു തൊട്ടുമുന്നേ ആശുപത്രിയുടെ ഇടനാഴിയിലൂടെ നൃത്തം ചെയ്ത് ഒരു മിടുക്കൻ

ആശുപത്രിയിൽ ചികിത്സയിലാണെങ്കിലും, നൃത്തം ചെയ്തുകൊണ്ട് അവൻ ചുറ്റുമുള്ളവരെ കൂടി സന്തോഷത്തിലേയ്ക്ക് കൊണ്ട് പോകുകയാണ് ഇവിടെ ഒരു ബാലൻ. വലിയൊരു ശസ്ത്രക്രിയക്ക് പോകുന്നതിനു മുമ്പേയാണ് ഈ നൃത്തം.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആശുപത്രിയുടെ ഇടനാഴിയിലൂടെ ഏറെ ഉത്സാഹത്തോടെ നൃത്തം ചവിട്ടു മുന്നോട്ടു പോകുന്ന ആ ബാലൻ അണിഞ്ഞിരിക്കുന്നത് ശസ്ത്രക്രിയക്ക് പോകുന്നതിനു മുൻപ് ആശുപത്രിയിൽ നിന്നും നൽകുന്ന ഗൗൺ ആണ്. ഹൃദയത്തിനും നട്ടെല്ലിനുമാണ് ശസ്ത്രക്രിയ. ഏറെ സമയം നീണ്ടുനിൽക്കുന്ന ആ ഓപ്പറേഷന് എല്ലാവരും സജ്ജരാകുമ്പോഴാണ് ആ മിടുക്കന്റെ ചടുലമായ നൃത്തം. ആശുപത്രിയിലെ ജീവനക്കാരെ അഭിവാദ്യം ചെയ്ത് അവൻ അങ്ങോട്ടുമിങ്ങോട്ടും നൃത്തം ചെയ്തു നീങ്ങുന്നു. അവനൊപ്പം കൂടാനും അവനെ പ്രോത്സാഹിപ്പിക്കാനും ജീവനക്കാരും ഒട്ടും മടിക്കുന്നില്ല. എല്ലാവരുടെയും മുഖത്ത് ഒരു ചെറുപുഞ്ചിരി വിരിയിച്ചു കൊണ്ടാണ് അവൻ ആ ശസ്ത്രക്രിയയ്ക്കു വിധേയനാകാൻ പോകുന്നത്. ”നിങ്ങൾക്ക് ഇന്നൊന്നു പുഞ്ചിരിക്കണമെങ്കിൽ” എന്ന തലക്കെട്ടോടെയാണ് വിഡിയോ സമൂഹമാധ്യങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.

ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ 1.8 മില്യൺ കാഴ്ചക്കാരെ സ്വന്തമാക്കാൻ വിഡിയോയ്ക്ക് കഴിഞ്ഞു. ആ ബാലന്റെ ശസ്ത്രക്രിയ വിജയമാകാനും അവൻ പൂർണ ആരോഗ്യത്തോടെ ജീവിതത്തിലേയ്ക്ക് തിരിച്ചു വരട്ടെയെന്നും ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന ധാരാളം കമെന്റുകൾ വിഡിയോയ്ക്ക് താഴെയുണ്ട്. തിരികെ വന്നു ലോകത്തിനു മുമ്പിൽ ഇത്രയും ഇതിലും ചടുലമായി നൃത്തം ചെയ്യണമെന്ന് അവനെ പ്രോത്സാഹിപ്പിച്ചു കൊണ്ടുള്ള കമെന്റുകളും ധാരാളമുണ്ട്.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റിൽ വായിക്കൂ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Most Popular

error:
Exit mobile version