റിയാദ്: ഫ്രഞ്ച് സൂപ്പർ താരം കരീം ബെൻസെമ സഊദിയിലെ പ്രമുഖ ക്ലബ്ബായ അൽ ഇത്തിഹാദുമായി കരാർ ഒപ്പുവെച്ചു. റയലിന്റെ ക്യാപ്റ്റനായിരുന്നു ബെന്‍സീമ. രണ്ടുവർഷത്തേക്കാണ് കരാർ. 200 മില്യൺ യുറോയാക്കാണ് കരാർ. ക്ലബ്ബിനായി ബെന്‍സെമയുടെ അവസാന മത്സരം ഇന്നലെ ഞായറാഴ്ച നടന്നിരുന്നു. ഞായറാഴ്ച അത്‌ലറ്റിക് ബിൽബാവോയ്‌ക്കെതിരെയായിരുന്നു മത്സരം. മത്സരത്തിൽ ഒരുഗോൾ നേടുകയും ചെയ്തു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
റയൽ മാഡ്രിഡും ഞങ്ങളുടെ ക്യാപ്റ്റൻ കരിം ബെൻസെമയും ഞങ്ങളുടെ ക്ലബ്ബിലെ ഒരു കളിക്കാരനെന്ന നിലയിൽ അദ്ദേഹത്തിന്റെ ഉജ്ജ്വലവും അവിസ്മരണീയവുമായ യുഗം അവസാനിപ്പിക്കാൻ സമ്മതിച്ചുവെന്ന് ക്ലബ് പ്രസ്താവനയിൽ അറിയിച്ചിരുന്നു. ‘നമ്മുടെ ഏറ്റവും വലിയ ഇതിഹാസങ്ങളിൽ ഒരാളായ ബെൻസേമയോട് നന്ദിയും എല്ലാ സ്‌നേഹവും കാണിക്കാൻ മാഡ്രിഡ് ആഗ്രഹിക്കുന്നുവെന്നും ക്ലബ് പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. ബെൻസെമ മാഡ്രിഡിൽ ഉണ്ടാകുമെന്നതിൽ സംശയമില്ലെന്ന് മാഡ്രിഡ് പരിശീലകൻ കാർലോ ആൻസലോട്ടി ശനിയാഴ്ച പറഞ്ഞതിന് പിന്നാലെയാണ് പ്രഖ്യാപനം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റിൽ വായിക്കൂ.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
🚨🇸🇦 Karim Benzema has signed main part of docs to become new Al Ittihad player joining the Saudi league — here we go!
Understand contract will be valid until 2025 but will also include option for further season.
Karim will say goodbye to Madrid fans then travel to Saudi. pic.twitter.com/OCzwszv2OL
— Fabrizio Romano (@FabrizioRomano) June 5, 2023