യുഎഇ മന്ത്രിമാർ, അറബ്, ഇന്ത്യൻ വ്യവസായികൾ, സിനിമാ താരങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു
അബുദാബി: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ സഹോദരനും ലുലു എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ തൃശ്ശൂർ നാട്ടിക മുസ്‌ലിയാം വീട്ടിൽ എം.എ അഷ്‌റഫ് അലിയുടെയും സീന അഷ്‌റഫ് അലിയുടെയും മകൾ ഫഹിമയും കണ്ണൂർ എം.എം റസിഡൻസ് മുസ്തഫ മുല്ലിക്കോട്ടിന്റെയും (ചെയർമാൻ, സിറാജ് ഇന്റർനാഷണൽ ഗ്രൂപ്പ്, ദുബായ്) റഷീദയുടെയും മകൻ മുബീനും വിവാഹിതരായി. അബുദാബി എമിറേറ്റ്‌സ് പാലസിൽ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി അതിഥികളെ സ്വാഗതം ചെയ്തു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
യു.എ.ഇ. ക്യാബിനറ്റ് അംഗവും സഹിഷ്ണതാ വകുപ്പ് മന്ത്രിയുമായ ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, യു.എ.ഇ. വിദേശകാര്യ സഹമന്ത്രി ശൈഖ് ശഖ്ബൂത്ത് ബിൻ നഹ്യാൻ അൽ നഹ്യാൻ, യു.എ.ഇ. ധനകാര്യ വകുപ്പ് അണ്ടർ സെക്രട്ടറി യൂനസ് ഹാജി അൽ ഖൂരി, അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി ഡയറക്ടർ ബോർഡ് അംഗം ഖലീൽ മുഹമ്മദ് ഫൗലാദി, സഊദി അറേബ്യയിലെ ഉത്തൈം ഗ്രൂപ്പ് വൈസ് ചെയർമാൻ ശൈഖ് ഫഹദ് അൽ ഉത്തൈം, ശൈഖ് ഖാലിദ് അൽ സലൈമി ഉൾപ്പെടെ നിരവധി അറബ് പ്രമുഖർ പങ്കെടുത്തു.
യു.എ.ഇ.യിലെ ഇന്ത്യൻ സ്ഥാനപതി സജ്ഞയ് സുധീർ, ഇറ്റാലിയൻ സ്ഥാനപതി ലോറൻസൊ ഫനാറ, അയർലണ്ട് സ്ഥാനപതി അലിസൺ മിൽട്ടൻ, പി.വി. അബ്ദുൾ വഹാബ് എം.പി, ആസ്റ്റർ ഡി.എം. ഹെൽത്ത് കെയർ ചെയർമാൻ ഡോ: ആസാദ് മൂപ്പൻ, പി.വി.ആർ. സിനിമ ചെയർമാൻ അജയ് ബിജലി, ജോയ് ആലുക്കാസ്, ഐക്കിയ മാനേജിംഗ് ഡയറക്ടർ വിനോദ് ജയൻ, സ്റ്റാർ ഇന്ത്യ പ്രസിഡന്റ് കെ. മാധവൻ, എക്‌സ്പ്രസ് ഗ്രൂപ്പ് ചെയർമൻ അബ്ദുൾ ഖാദർ തെരുവത്ത്, മലബാർ ഗ്രൂപ്പിൽ എം.ഡി എം.പി. അഹമ്മദ്, ഷംലാൽ അഹമ്മദ്, എസ്.എഫ്.സി. ഗ്രൂപ്പ് ചെയർമാൻ മുരളീധരൻ, റീജൻസി ഗ്രൂപ്പ് ചെയർമാൻ ഷംസുദ്ദീൻ ബിൻ മൊഹിയുദ്ദീൻ ഉൾപ്പെടെയുള്ള പ്രമുഖരും സംബന്ധിച്ചു.
സിനിമാ മേഖലയിൽ നിന്ന് മമ്മൂട്ടി, സുൾഫത്ത്, മോഹൻലാൽ, സുചിത്ര, ജയറാം, പാർവതി, കാളിദാസ്, മാളവിക, ദിലീപ്, കാവ്യാ മാധവൻ, കുഞ്ചാക്കോ ബോബൻ, പ്രിയ, ജയസൂര്യ, സരിത, ആസിഫ് അലി, സമ, ടോവിനോ തോമസ്, ജോജു ജോർജ്, ആന്റോ ജോസഫ്, രമേഷ് പിഷാരടി, അപർണ ബാലമുരളി എന്നിവരുടെ സാന്നിധ്യം ശ്രദ്ധേയമായി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റിൽ വായിക്കൂ. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക