ഏതാനും മണിക്കൂറുകൾക്കുള്ളിൽ ലയണൽ മെസ്സിയുമായി അൽ ഹിലാൽ കരാറിലേർപ്പെടുമെന്ന് റിപ്പോർട്ട്

0
1312

റിയാദ്: അൽ ഹിലാൽ ക്ലബ് അർജന്റീന ഇതിഹാസം ലയണൽ മെസ്സിയുമായി അടുത്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽ കരാറിലേർപ്പെടുമെന്ന് മാധ്യമ റിപ്പോർട്ടുകൾ. പാരീസ് സെൻറ് ജെർമനിൽ (പി.എസ്.ജി)യിൽ നിന്നും കരാർ അവസാനിപ്പിച്ചതിന് പിന്നാലെ മെസ്സിയുടെ അടുത്ത ലക്ഷ്യസ്ഥാനം ഏതെന്ന ചോദ്യമായിരുന്നു ഫുട്ബാൾ ആരാധകർകുണ്ടായിരുന്നത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നിലവിൽ പാരീസിൽ ഉള്ള അൽ ഹിലാൽ ക്ലബ്ബ് ഭാരവാഹികളും താരവും തമ്മിൽ അവിടെ വെച്ച് തന്നെ കരാർ ഒപ്പിട്ടേക്കുമെന്ന് സൗദി മാധ്യമങ്ങളായ സൗദി ഗസറ്റ്, ഒക്കാദ് പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. ഓദ്യോഗിക പ്രഖ്യാപനത്തിനായി മെസ്സി രണ്ട് ദിവസത്തിനുള്ളിൽ റിയാദിലെത്തുമെന്നും റിപ്പോർട്ടുകളുണ്ട്.

വൻ തുകക്കായിരിക്കും അൽ ഹിലാൽ ക്ലബ്ബ് മെസ്സിയുമായി കരാർ ഒപ്പിടുക ക്രിസ്റ്റിയാനോ റൊണാൾഡോയുടെ വരുമാനത്തുക മറികടന്ന് ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള കായികതാരമെന്ന റെക്കോർഡ് ഇതോടെ മെസ്സിക്ക് സ്വന്തമാകും. മെസ്സി കൂടി എത്തിയാൽ ലോകത്തെ ഏറ്റവും മികച്ച രണ്ട് ഫുട്ബാൾ താരങ്ങളും കളിക്കുന്ന രാജ്യമായി സഊദി മാറും.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റിൽ വായിക്കൂ. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക