ജിദ്ദ: സഊദിയിലെ അൽബഹയിൽ നിര്യാതനായ കൊടുവള്ളി രാരോത്ത് ചാലിൽ ആർ.സി സത്യന്റെ (59) മൃതദേഹം നാളെ (തിങ്കളാഴ്ച) നാട്ടിലെത്തും. പുലർച്ചെ നാലോടെ നെടുമ്പാശ്ശേരി വിമാനത്തവളത്തിലെത്തുന്ന മൃതദേഹം രാവിലെ 9 മണിയോടെ വീട്ടിലെത്തുമെന്ന് നടപടികൾ പൂർത്തീകരിരിക്കുന്നതിന് വേണ്ടി പ്രവർത്തിച്ച കെഎംസിസി ഭാരവാഹികളായ ജിദ്ദ കെഎംസിസി വെൽഫെയർ വിംഗ് കൺവീനർ മുഹമ്മദ് കുട്ടി പാൻടിക്കാട്, അൽബഹ സെൻട്രൽ കമ്മിറ്റി അംഗം അബ്ദുനാസർ കൊണ്ടോട്ടി എന്നിവർ അറിയിച്ചു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഏപ്രിൽ 25 നാണ് താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂലം സത്യൻ മരണപ്പെട്ടത്.
ഭാസ്കരൻ, ഹഖീക്ക് കെഎംസിസി യുടെ ചെയർമാൻ അബ്ദുൽ ഹഖീം, നോർക്കയുടെ ഓഫീസുമായും ബന്ധപെടാനും ആംബുലൻസ് തയ്യാറാക്കുന്നതിനും, റീപാട്രിയേഷൻ സ്കീമിൽ ഉൾപെടുത്തുന്നുന്നതിനും വേണ്ടി ഇടപെട്ട ദുബൈയിലെ സാമൂഹ്യ പ്രവർത്തകൻ ശരീഫ് പിവി കരേക്കാട്, കോഴിക്കോട് നോർക്ക ഓഫീസിലെ ഉദ്യഗസ്ഥ ലത എന്നിവരുടെ ഇടപെടിലൂടെയാണ് മൃതദേഹം നാടണയുന്നത്.
സിന്ധുവാണ് ഭാര്യ. പിതാവ്: പരേതനായ നാരായണൻ മാതാവ്: പരേതയായ ജാനകി
മകൾ: ആതിര, മരുമകൻ: രജുലാൽ
സഹോദരങ്ങൾ: ഗണേശൻ, സദാനന്ദൻ, പരേതനായ മനോജ്, ബിജു, ബിന്ദു
സംസ്‍കാരം മാവുള്ളകണ്ടി തറവാട് വീട്ട് വളപ്പിൽ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക