ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ചു: രണ്ട് പ്രവാസികൾക്ക് ദാരുണാന്ത്യം, 3 പേർക്ക് പരിക്ക്

0
2658

ഏഷ്യക്കാർ ആണെങ്കിലും ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല

അജ്മാൻ: യു എ ഇ യിലെ അജ്മാനിൽ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് പ്രവാസികൾക്ക് ദാരുണാന്ത്യം. അജ്മാനിലെ അൽ ജുർഫ് വ്യവസായ മേഖലയിലാണ് ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ച് അപകടം ഉണ്ടായത്. സംഭവത്തിൽ രണ്ട് പേർ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരും മരിച്ചവരും ഏഷ്യക്കാരാണ്. എന്നാൽ, ഇവർ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് സ്‌ഫോടനത്തെക്കുറിച്ച് തങ്ങൾക്ക് വിവരം ലഭിച്ചതെന്നും, ഫാക്ടറിയിലാണ് സ്‌ഫോടനമുണ്ടായതെന്നും അജ്മാൻ പോലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഷെയ്ഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽ നുഐമി പറഞ്ഞു.

തൊഴിലാളികൾ ടാങ്കുകളിലൊന്നിന് മുകളിലൂടെ വെൽഡിംഗ് ജോലികൾ നടത്തുന്നതിനിടെ തീപ്പൊരി അകത്തേക്ക് പറക്കുകയായിരുന്നു. ഇത് പൊട്ടിത്തെറിയിലേക്ക് നയിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് സ്‌ഫോടനത്തിന് കാരണമെന്ന് അജ്മാൻ പോലീസ് മേധാവി പറഞ്ഞു.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ  എന്നിവക്ക് Malayalam Press വെബ്സൈറ്റിൽ വായിക്കൂ.            വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക