നറുക്കെടുപ്പില്‍ സഊദി മലയാളിക്ക് നാലരക്കോടി രൂപ സമ്മാനം

0
4299

ദുബൈ: യുഎഇ യിൽ നടന്ന നറുക്കെടുപ്പിൽ മലയാളിക്ക് നാലരക്കോടി രൂപ സമ്മാനം. ഷോപ്പ് ആന്റ് വിന്‍ പ്ലാറ്റ്‌ഫോമായ ഐഡിയല്‍സ് നറുക്കെടുപ്പിലാണ് സഊദി പ്രവാസിയായ മലയാളിക്ക് 20 ലക്ഷം ദിര്‍ഹം സമ്മാനം അഥവാ ഏകദേശം നാലക്കോടിയിലേറെയാണ് സമ്മാനത്തുകയായി ലഭിച്ചത്.

ജുബൈലില്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യുട്ടീവായി ജോലി ചെയ്യുന്ന റിനു രാജ് ഐഡിയല്‍സ് നറുക്കെടുപ്പിലൂടെ കോടിപതി ആയത്.
ഐഡിയല്‍സില്‍നിന്ന് കോള്‍ ലഭിച്ചപ്പോൾ സമ്മനാര്‍ഹനയത് ഇനിയും വിശ്വസിക്കാനായിട്ടില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. 50 ദിര്‍ഹംസ് ചെലവഴിച്ച് സാധാനം വാങ്ങിയതിലൂടെയാണ് നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ അവസരം അവസരം ലഭിച്ചത്.

നിശ്ചിത സമയത്ത് സാധനങ്ങള്‍ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് നറുക്കെടുപ്പില്‍ പങ്കെടുക്കാനുള്ള ടിക്കറ്റ് നല്‍കുന്ന കാമ്പയിനാണ് ഓരോ ആഴ്ചയും ഐഡിയല്‍സ് നടത്തുന്നത്. സാധനങ്ങള്‍ വാങ്ങുന്ന ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന ടിക്കറ്റുകളില്‍നിന്നാണ് നറുക്കെടുപ്പിലൂടെ വിജയിയെ തെരഞ്ഞെടുക്കുന്നത്.

ഐഡിയല്‍സില്‍ നിന്ന് ഫോണ്‍ വന്നിരുന്നു. ഞാന് അമ്പരന്നുപോയി. ഇത്തവണത്തെ വിജയി ഞാനാണ്. വല്ലാത്തൊരു അനുഭവമാണിത്. തന്റെ ജീവിതം തന്നെ മാറിയിരിക്കുന്നു. ഐഡിയല്‍സിന് നന്ദിയുണ്ട്. വളരെ എളുപ്പത്തില്‍ നറുക്കെടുപ്പിന്റെ ഭാഗമാകാന്‍ കഴിയുന്നതണ് അവരുടെ ഓണ്‍ലൈന്‍ ഷോപ്പിങ് നറുക്കെടുപ്പ്. വെബ്‌സൈറ്റ് വഴിയോ ആപ്പ് വഴിയോ നറുക്കെടുപ്പിന്റെ ഭാഗമാകാമെന്നും റിനു രാജ് പറയുന്നു.