തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യണമെങ്കിൽ കരാർ കോപ്പി സമർപ്പിക്കൽ നിർബന്ധം; സഊദി കോൺസുലേറ്റ്

0
2177

മുംബൈ: തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യണമെങ്കിൽ തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള തൊഴിൽ കരാർ കോപ്പി കൂടെ സമർപ്പിക്കൽ നിർബന്ധമാണെന്ന് മുംബൈയിലെ സഊദി കോൺസുലേറ്റ്. നേരത്തെ ഈ വ്യവസ്ഥ ഡെൽഹി സഊദി എംബസിയിൽ നിന്ന് സ്റ്റാമ്പ് ചെയ്യുന്ന തൊഴിൽ വിസകൾക്ക് മാത്രമായിരുന്നു ബാധകമെന്ന് ട്രാവൽ ഏജൻസി അറിയിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിദേശകാര്യ മന്ത്രാലയത്തിന്റെ അറ്റസ്റ്റേഷൻ സഹിതമുള്ള തൊഴിൽ കരാറിന്റെ കോപ്പി സമർപ്പിക്കാത്ത വിസ സ്റ്റാംബിംഗ് അപേക്ഷകൾ തള്ളുമെന്നും കോൺസുലേറ്റ് ഓർമ്മപ്പെടുത്തി.

അതേ സമയം തൊഴിൽ വിസകൾ സ്റ്റാമ്പ് ചെയ്യാൻ ബയോമെട്രിക് ആവശ്യമാണെന്ന വ്യവസ്ഥ ബലി പെരുന്നാൾ വരെ ഒഴിവാക്കിയത് നിരവധി സഊദി തൊഴിലന്വേഷകർക്ക് വലിയ ആശ്വാസമാകും.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക