ജിദ്ദ: സന്ദർശനം, ടൂറിസം, പ്രത്യേക ജോലി, ട്രാൻസിറ്റ് തുടങ്ങിയ വിസകൾ ഉള്ളവർക്ക് ഹജ്ജ് അനുവദനീയമല്ലെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.
സഊദിയിൽ ആഭ്യന്തര ഹജ് അനുമതി ലഭിച്ചവർ ഒഴികെ മറ്റുള്ള ഒരാൾക്കും ഹജ് വിസയില്ലാതെ ഹജ് നിർവഹിക്കാൻ അനുമതി നൽകില്ല. അവർ രാജ്യത്ത് എത്തുന്നത് ഹജ് വിസയിൽ ആയിരിക്കണം. പെർമിറ്റില്ലാതെ തീർഥാടനം നടത്തുന്നത് വ്യവസ്ഥയുടെ ലംഘനമാണെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.





