സമസ്ത ഇസ്‌ലാമിക് സെൻറർ അൽഖോബാർ സെൻട്രൽ കമ്മിറ്റിക്കു പുതിയ നേതൃത്വം

0
915

അൽഖോബാർ: സമസ്ത ഇസ്‌ലാമിക് സെൻറർ (എസ് ഐ സി) അൽഖോബാർ സെൻട്രൽ കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അൽഖോബാർ ഖുവ്വത്തുൽ ഇസ്‌ലാം മദ്രസ്സയിൽ പ്രസിഡണ്ട് അബ്ദുന്നാസർ ദാരിമിയുടെ അധ്യക്ഷതയിൽ ചേർന്ന ജനറൽ കൗൺസിൽ യോഗം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി ശൈഖുൽ ജാമിഅ: പ്രൊഫ. ആലിക്കുട്ടി ഉസ്താദ് ഉദ്ഘാടനം ചെയ്തു. നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറിയും റിട്ടേണിംഗ് ഓഫീസറുമായിരുന്ന അബ്ദുറഹ്മാൻ അറക്കൽ മുഖ്യ പ്രഭാഷണം നടത്തി.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഈസ്റ്റേൺ കമ്മിറ്റി ജനറൽ സെക്രട്ടറി മാഹിൻ വിഴിഞ്ഞം നിരീക്ഷകനുമായിരുന്നു. ആനുകാലിക വിഷയങ്ങളിൽ സമസ്തയുടെ നിലപാട് എന്ന വിഷയത്തിൽ അബ്ദുന്നാസർദാരിമി പ്രഭാഷണം നടത്തി. സൈനുൽ ആബിദ് തങ്ങൾ പ്രൊഫ. ആലിക്കുട്ടി ഉസ്താദിന് ഷാൾ അണിയിച്ച് ആദരവ് നൽകി. യോഗത്തിൽ പുതിയ കമ്മിറ്റിക്ക് രൂപം നൽകി. ഷജീർ അസ്അദി റിപ്പോർട്ട് അവതരിപ്പിച്ചു.

പുതുതായി തെരെഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ: ചെയർമാൻ: അബ്ദുന്നാസർ ദാരിമി, പ്രസിഡണ്ട്: സൈനുൽ ആബിദ് തങ്ങൾ, ജനറൽ സെക്രട്ടറി: ബഷീർ ബാഖവി, ട്രഷറർ: ഖാസി മുഹമ്മദ്, വർക്കിംഗ് സെക്രട്ടറി: നൗഷാദ് എംപി, ഓർഗനൈസിങ് സെക്രട്ടറി: മുസ്തഫ പൂക്കാടൻ, വൈസ് പ്രെസിഡന്റുമാരായി ഷജീർ അസ്അദി, ജലാൽ മൗലവി, ശറഫുദ്ധീൻ എന്നിവരെയും സെക്രട്ടറിമാരായി അമീർ പരുതൂർ, സഹീർ കണ്ണൂർ, ഷബീറലി എന്നിവരെയും തെരെഞ്ഞെടുത്തു. വൈസ് ചെയർമാൻമാർ: സുലൈമാൻ കൂലേരി, ഉമ്മർ മൗലവി, അമീൻ ഈരാറ്റുപേട്ട, മെമ്പർമാർ: മുജീബ് ഈരാറ്റുപേട്ട, മുഹമ്മദ് പുതുക്കുടി, അഹ്‌മദ്‌ ചെങ്ങളായി, സിദ്ദീഖ് പാണ്ടികശാല, ഇബ്രാഹിം ഫൈസി.

വിവിധ വിങ്ങുകളുടെ ചെയർമാൻമാർ കൺവീനർമാർ:

ദഅവ: ഫഖ്‌റുദ്ധീൻ മുസ്‌ലിയാർ, മുഹമ്മദ് വി ടി, എജ്യൂ: യൂസഫ് അസ്‌ലമി, നവാഫ് ഖാസി, മദ്രസ്സ: ഇക്ബാൽ ആനമങ്ങാട്, ഫള്ലു റഹ്മാൻ: ടാലെന്റ്റ്: മൂസ അസ്അദി, സമീർ, വിഖായ: മുഹമ്മദ് ആക്കോട്, സുബൈർ ചാലിശ്ശേരി, മീഡിയ വിങ്: ഷൗക്കത്ത്, അബ്ദുൽകരീം, റിലീഫ്: മുഹമ്മദ് ഷാജി, സൈനുദ്ദീൻ, ടീനേജ്: മഹ്മൂദ്, നാജിം,
സിയാറ ആൻഡ് ടൂർ: അശ്റഫ് പാറക്കൽ,
ജസീൽ, ഫാമിലി: സലീം കുറ്റിക്കാട്ടൂർ, റഷീദ് തവക്കൽ എന്നിവരെയും തെരെഞ്ഞെടുത്തു.

വർക്കിംഗ്‌ സെക്രട്ടറി അമീർ പരുതൂർ സ്വാഗതവും നിയുക്ത വർക്കിംഗ് സെക്രട്ടറി നൗഷാദ് എം പി നന്ദിയും പറഞ്ഞു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക