ബ്ലഡ്പ്രഷർ അധികമാണോ?, ഈ ഏഴു കാര്യങ്ങൾ ശ്രദ്ധിച്ചാൽ കുറക്കാം; കിംഗ് ഫഹദ് മെഡിക്കൽ സിറ്റി നിർദേശങ്ങൾ അറിയാം

0
3175

രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് നിരവധി മാർഗ്ഗങ്ങൾ പിന്തുടരേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ് കിംഗ് ഫഹദ് മെഡിക്കൽ സിറ്റി. ബ്ലഡ് പ്രഷർ കുറക്കാൻ ഏറ്റവും പ്രധാനം പ്രത്യേകിച്ച് പുകവലി ഉപേക്ഷിക്കണമെന്നും വെള്ളം കുടി അധികമാക്കണമെന്നുമാണ് കിംഗ് ഫഹദ് മെഡിക്കൽ സിറ്റി വ്യക്തമാക്കുന്നത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട നുറുങ്ങുകളിലൊന്ന് ഫഹദ് മെഡിക്കൽ സെന്റർ തങ്ങളുടെ ട്വിറ്ററിലെ ഔദ്യോഗിക അക്കൗണ്ടിലൂടെ വെളിപ്പെടുത്തുന്നു. അവ ഇപ്രകാരമാണ്:

1- കൂടുതൽ വെള്ളം കുടിക്കുക.

2- പൊട്ടാസ്യവും നാരുകളും (ഫൈബർ) അടങ്ങിയ ആരോഗ്യകരമായ ഭക്ഷണക്രമത്തിൽ ഉറച്ചുനിൽക്കുക.

3- നിങ്ങളുടെ ഭാരം പരിധിയിൽ കവിയാതെ സാധാരണ തൂക്കത്തിൽ നിലനിർത്തുക.

4- പിരിമുറുക്കത്തിൽ നിന്നും സ്വയം സമ്മർദ്ദത്തിൽ നിന്നും അകന്നു നിൽക്കുക, വിശ്രമ വ്യായാമങ്ങൾ ചെയ്യുന്നത് ഉറപ്പാക്കുക.

5- 30 മിനിറ്റ് നടത്തം ഉൾപ്പെടെയുള്ള ശാരീരിക എക്സർസൈസുകൾ ഉറപ്പാക്കുക.

6- സോഡിയം, ഉപ്പ് എന്നിവയുടെ ഉപഭോഗം കുറയ്ക്കുക, പ്രതിദിനം ഇവ ഒരു ടീസ്പൂൺ (1500 മില്ലിഗ്രാമിൽ താഴെ) അധികം ആകരുത്.

7- പുകവലി ഉപേക്ഷിക്കുക.

ഇത്രയും കാര്യങ്ങൾ പാലിച്ചാൽ അമിത രക്തസമ്മർദ്ദം കുറക്കാൻ സഹായിക്കുമെന്നാണ് കിംഗ് ഫഹദ് മെഡിക്കൽ സിറ്റി വ്യക്തമാക്കുന്നത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക