ദുബൈയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ പക്ഷിയിടിച്ചു; യാത്രക്കാരെ ഇറക്കി, സർവീസ് റദ്ദാക്കി

0
2078

160 യാത്രക്കാരുമായി വിമാനം പറന്നുയരൻ ഒരുങ്ങുന്നതിനിടെയാണ് സംഭവം

മംഗളൂരു: മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ ദുബൈയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ പക്ഷിയിടിചതിനെ തുടർന്ന് റദ്ദാക്കി. ഇൻഡിഗോയുടെ 6E 1467 വിമാനത്തിലാണ് പറന്നുയരുന്നതിനിടെ പക്ഷിയിടിച്ചത്. ഇതേ തുടർന്ന് യാത്രക്കാരെ ഇറക്കി വിമാനത്തിന്റെ സർവീസ് റദ്ദാക്കി. വൻ ദുരന്തമാണ് ഒഴിവായത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വ്യാഴാഴ്ച രാവിലെ 8.30 ഓടെയാണ് സംഭവം നടന്നത്. 160 യാത്രക്കാരുമായി വിമാനം ടാക്‌സിവേ കടന്ന് പറന്നുയരാൻ ഒരുങ്ങിയപ്പോൾ ചിറകുകളിലൊന്നിൽ പക്ഷി ഇടിക്കുകയായിരുന്നു. പൈലറ്റ് ഉടൻ എയർ ട്രാഫിക് കൺട്രോളിനെ (എ.ടി.സി) അറിയിക്കുകയും ടേക് ഓഫ് റദ്ദാക്കുകയും ചെയ്തുവെന്ന് അധികൃതർ അറിയിച്ചു.

യാത്രക്കാർക്ക് ദുബൈയിലേക്ക് പോകുന്നതിന് ബാംഗ്ലൂർ വഴി പകരം വിമാനം ഏർപ്പെടുത്തി. ഈ വിമാനം രാവിലെ 11.05 ന് പുറപ്പെട്ടു. പക്ഷിയിടിച്ച വിമാനം സാങ്കേതിക വിദഗ്ധർ പരിശോധിച്ചു വരികയാണെന്ന് അധികൃതർ പറഞ്ഞു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക