14 കാരിയുടെ ഫോട്ടോ അശ്ലീല ചിത്രമാക്കി ഗൾഫിലേക്ക് കടന്നു; പ്രതി വിമാനത്താവളത്തിൽ പിടിയിൽ

0
3642

തിരുവനന്തപുരം പ്ലാഞ്ചേരികോണം സ്വദേശി എസ്.ശരണിനെയാണ് മുബൈയിൽ വെച്ച് പിടികൂടിയത്

മുംബൈ: പതിനാലുകാരിയുടെ ഫോട്ടോ അശ്ലീല ചിത്രമാക്കി ഗൾഫിലേക്ക് കടന്ന പ്രതി പിടിയിൽ. തിരുവനന്തപുരം പ്ലാഞ്ചേരികോണം സ്വദേശി എസ്.ശരണിനെയാണ് മുബൈയിൽ വെച്ച് പിടികൂടിയത്. ഇയാൾ പതിനാലുകാരിയുടെ ഫോട്ടോ അശ്ലീല ചിത്രമാക്കി പ്രചരിപ്പിച്ച ശേഷം പോലീസ് പിടികൂടുമെന്നായപ്പോള്‍ ഗള്‍ഫിലേക്ക് കടന്നതായിരുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഗൾഫിൽ നിന്ന് തിരിച്ചുവരുംവഴി ചന്തേര പോലീസ് മുംബൈ വിമാനത്താവളത്തില്‍ നിന്നാണ് പിടികൂടിയത്. തിരുവനന്തപുരം പ്ലാഞ്ചേരികോണം സ്വദേശിയായ യുവാവിന് 28 വയസ്സാണ്. ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് വരുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് മുംബൈയില്‍ വിമാനം ഇറങ്ങിയ പ്രതിയെ പിടികൂടുകയായിരുന്നു. ചന്തേര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 2018 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രദേശത്ത് ജോലിക്കെത്തിയ ഇയാള്‍ പെണ്‍കുട്ടിയുടെ ഫോട്ടോ തരപ്പെടുത്തി മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രമാക്കി സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയായിരുന്നു.

14 കാരിയുടെ പിതാവിന്റെ പരാതിയിലാണ് പോക്സോ നിയമപ്രകാരം പ്രതിക്കെതിരെ കേസെടുത്തത്. സംഭവശേഷം മുങ്ങിയ ഇയാള്‍ക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും പൊലീസ് ഇദ്ദേഹത്തിന് വേണ്ടി വലവിരിച്ച് കാത്തിരിക്കുകയാരിന്നു. രഹസ്യവിവരമാണ് ഇദ്ദേഹത്തെ പിടികൂടാൻ സാധിച്ചത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക