തിരുവനന്തപുരം: ഈ വര്‍ഷത്തെ പ്ലസ് ടു (ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി) പരീക്ഷാ ഫലം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു.
സെക്രട്ടറിയേറ്റ് പി.ആര്‍.ഡി ചേംബറിലാണ് വിദ്യാഭ്യാസ മന്ത്രി ഫലപ്രഖ്യാപനം നടത്തിയത്. 82.95 ശതമാനമാണ് വിജയം. മുൻ വർഷമിത് 83.87 ശതമാനം ആയിരുന്നു(0.92 ശതമാനം കുറവ്). 78.39 ആണ് VHSE വിജയശതമാനം