വിമാനത്തിൽ ബോധരഹിതനായ യുവാവിന് രക്ഷകനായി സഊദി വനിത ഡോക്ടർ

0
2271

റിയാദ്: വിമാനത്തിൽ ബോധരഹിതനായ യുവാവിന് രക്ഷകനായി സഊദി വനിത ഡോക്ടർ. എയർ കാനഡ വിമാനത്തിലാണ് ബോധരഹിതനായി വീണയാളെ രക്ഷിക്കാൻ ഓടിയെത്തിയ സഊദി വനിത ഡോക്ടർ വീരപുരുഷനായത്. യുവാവിന് ബോധക്ഷയം ഉണ്ടായതിനെ തുടർന്ന് കാബിൻ ക്രൂ അനൗൺസ്‌മെന്റ് നടത്തിയപ്പോൾ ഉടനടി ഓടിയെത്തി തന്റെ ദൗത്യം നിർവ്വഹിക്കുകയായിരുന്നു ഡോ. അവ്‌റാദ് മുഹമ്മദ് നസ്‌റല്ല.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിമാനത്തിൽ ഏതെങ്കിലും മെഡിക്കൽ പ്രൊഫഷണലുകൾ ഉണ്ടോയെന്ന് അന്വേഷിച്ച് അനൗൺസ്‌മെന്റ് നടത്തി, മുന്നോട്ട് വരാൻ ക്രൂ അംഗങ്ങൾ ആവശ്യപ്പെട്ടതിനെത്തുടർന്ന് താൻ ഉടൻ തന്നെ സഹായിക്കാൻ സന്നദ്ധത അറിയിച്ചതായി അൽ അറേബ്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ഡോ: അവ്‌റാദ് മുഹമ്മദ് നസ്‌റല്ല പറഞ്ഞു. രക്തസമ്മർദ്ദത്തിൽ തീവ്രമായ കുറവ് അനുഭവപ്പെട്ടതാണ് യുവാവ് ബോധരഹിതനാകാൻ കാരണം.

ഉടൻ തന്നെ ആകാശത്ത് വെച്ച് ഡോക്ടർക്ക് ആവശ്യമായ ചികിത്സ നൽകാൻ കഴിഞ്ഞതോടെ അയാൾക്ക് പതുക്കെ ബോധം വന്നു തുടങ്ങി. “സംഘം നന്ദിയുള്ളവരായിരുന്നു, അവർ എന്റെ സഹായത്തെ സ്വാഗതം ചെയ്തു. യാത്രയുടെ അവസാനം, രോഗിയും ക്രൂ അംഗങ്ങളും എല്ലാവരും എനിക്ക് നന്ദി പറഞ്ഞു. പിന്നീട് എയർ കാനഡയിൽ നിന്ന് എനിക്ക് നന്ദി ലഭിച്ചു” വെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.

ഡോക്ടർ നസ്റുല്ലക്ക് ഈ സംഭവം ആദ്യമായിരുന്നില്ല. മാസങ്ങൾക്ക് മുമ്പ് ഒരു ജർമ്മൻ എയർലൈനിൽ ഒരു യുവാവിന്റെ ജീവൻ രക്ഷിക്കാൻ സഹായം നൽകി ഇദ്ദേഹം മുന്നിലുണ്ടായിരുന്നു. ആ സമയത്ത്, 19 വയസ്സുള്ള ഒരു അംഗവൈകല്യമുള്ള ആൺകുട്ടിക്ക് വിമാനത്തിൽ ശ്വാസം നിലച്ചിരുന്നു. പ്രാഥമിക ചികിത്സ നടത്തി ഓക്സിജൻ നൽകിയാണ് ജീവിതത്തിലേക്ക് അന്ന് പത്തൊൻപത്കാരനെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്. “മകനെ ജീവനോടെ കിട്ടിയ ആ പിതാവിന്റെ സന്തോഷ നിമിഷം ഏറെ മനോഹരമായ നിമിഷമായിരുന്നുവെന്നായിരുന്നു ഇതേകുറിച്ച് ഇവരുടെ പ്രതികരണം.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക