അന്നസ്ര്‍- ഇത്തിഫാഖ് മത്സരത്തിന്റെ വ്യാജ ടിക്കറ്റ് സുലഭം; പണം നഷ്ടമായവരിൽ മലയാളികളും

0
1024

ദമാം: അന്നസ്ര്‍- ഇത്തിഫാഖ് മത്സരത്തിന്റെ വ്യാജ ടിക്കറ്റിന്റെ വില്‍പ്പന. മത്സരത്തിന്റെ വാര്‍ത്ത പുറത്തു വന്നതോടെ ടിക്കറ്റിനു വേണ്ടിയുള്ള ഫുട്‌ബോള്‍ പ്രേമികളുടെ തിരക്ക് വർദ്ദിച്ചത്തോടെ ടിക്കറ്റ് വാങ്ങുവാനുള്ള സുവര്‍ണാവസരമായി ഒരു പുതിയ ലിങ്ക് സാമൂഹ്യ മാധ്യമങ്ങള്‍ വഴി പുറത്തു വന്നത്. 

ദമാമില്‍ മെയ് 29 നു ക്രിസ്റ്റിയാനോ റൊണാള്‍ഡോ അടക്കം പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന മത്സരമാണ് നടക്കുന്നത്.

ഈ ലിങ്ക് കാണേണ്ട താമസം കായിക പ്രേമികള്‍ ഇതില്‍ കയറി ടിക്കറ്റു വാങ്ങുന്നതിനായി ബാങ്ക് അക്കൗണ്ട് നമ്പറും മറ്റു വിശദാംശങ്ങളും നല്‍കുകയും മൂന്നക്ക സ്വകാര്യ നമ്പര്‍ നല്‍കുകയും ചെയ്യുന്നതോടെ പണം പിന്‍വലിക്കപ്പെടുന്നു.

ടിക്കറ്റിനു വേണ്ടി കാത്തിരിക്കുന്നവര്‍ക്ക് പിന്നീട് നിരാശയാണ് ലഭിച്ചത്.  ഈ ലിങ്ക് ഇപ്പോഴും പല ഗ്രൂപ്പുകളിലായി പ്രചരിക്കുന്നുണ്ട്. നിരവധി പേര്‍ ഇപ്പോഴും അതില്‍ കയറി ടിക്കറ്റിനു വേണ്ടി ബുക്ക് ചെയ്തു കൊണ്ടിരിക്കുന്നുണ്ട്.  ടിക്കറ്റിന്റെ ഒഫീഷ്യല്‍ ലിങ്ക് ഇതുവരെ ഓപ്പണ്‍ ആയിട്ടില്ല.

മലയാളികളായ നൂറുകണക്കിന് ആളുകള്‍ക്കാണ് ഈ വിധം പണം നഷ്ടമായത്.  ബാങ്ക് കാര്‍ഡ് നമ്പറും സിവിസി നമ്പറും കൊടുത്തു കഴിഞ്ഞാല്‍ നിമിഷങ്ങള്‍ക്കകം അക്കൗണ്ടില്‍നിന്നു പണം നഷ്ടപ്പെടുന്നു. ഇത്തരം വ്യാജ ലിങ്കിനെക്കുറിച്ച് ബോധവാന്‍മാരായിരിക്കണമെന്നും ഇതിലൂടെ വലിയ നഷ്ടങ്ങള്‍ സംഭവിക്കാമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.