ഇനി ബൈക്കില്‍ പറപറക്കാം; മണിക്കൂറില്‍ 62 മൈല്‍ വേഗത്തിൽ കുതിക്കാന്‍ കഴിയും

0
3030

ലോകത്തിലെ ആദ്യത്തെ പറക്കുന്ന ബൈക്ക് അവതരിപ്പിച്ച് ജാപ്പനീസ് കമ്പനി. ഏകദേശം 555,000 ഡോളര്‍ അഥവാ 4.1 കോടി രൂപയ്ക്കാണ് ടൂറിസ്‌മോയുടെ ഹോവര്‍ബൈക്ക് വില്‍പ്പനയ്‌ക്കെത്തുന്നത്.

‘സ്റ്റാര്‍ വാര്‍സ്’ സിനി യൂണിവേഴ്‌സില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് 12 അടി നീളമുള്ള ഈ ആഡംബര എയര്‍ ക്രൂയിസര്‍ ബൈക്ക് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ടുറിസ്‌മോ ഹോവര്‍ബൈക്കുകള്‍ക്ക് നാല്‍പ്പത് മിനുട്ടോളം പറക്കാനുള്ള ശേഷിയുണ്ട്. മണിക്കൂറില്‍ 62 മൈല്‍ എന്ന വേഗത്തിലാണ് ഇതിന് കുതിക്കാന്‍ കഴിയുക. സ്റ്റാര്‍ വാര്‍സിലെ ഫ്‌ളൈയിംഗ് ബൈക്കാണ് ഇതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.