സ്‌പോർട്‌സ് മേഖലയിൽ അഴിമതിയാണെന്ന് ആരോപിച്ച് ട്വീറ്റ്: പിന്നാലെ ട്വീറ്റ് ചെയ്തയാളെ പൊക്കി

0
1147

റിയാദ്: സ്‌പോർട്‌സ് സംവിധാനത്തിന്റെ ചുമതലയുള്ളവർക്കെതിരെ അഴിമതി ആരോപിച്ച ഒരു വ്യക്തിയുടെ ട്വീറ്റ് കണ്ടെത്തിയതായി ഓഡിയോവിഷ്വൽ മീഡിയ അതോറിറ്റി വെളിപ്പെടുത്തി.

ട്വീറ്റ് നിരീക്ഷിച്ചിട്ടുണ്ടെന്നും നടപടിക്രമങ്ങൾക്കനുസൃതമായി കൈകാര്യം ചെയ്യുന്നുണ്ടെന്നും അതോറിറ്റി സ്ഥിരീകരിച്ചു.

ഇലക്ട്രോണിക് പ്രസിദ്ധീകരണത്തിന്റെ നടപടിക്രമങ്ങൾ ലംഘിക്കുന്ന ഏതൊരു വ്യക്തിക്കെതിരെയും നടപടികൾ കൈകൊള്ളുമെന്നും ഓഡിയോവിഷ്വൽ മീഡിയ കമ്മീഷൻ സൂചിപ്പിച്ചു.