“അയച്ച വാട്‌സ് ആപ്പ് മെസേജില്‍ തെറ്റുണ്ടോ? എങ്കിൽ തിരുത്താം, പക്ഷെ ഈ സമയത്തിനുള്ളിൽ തിരുത്തണം

0
2628

അയച്ച വാട്‌സ്പ്പ് മെസേജില്‍ തിരുത്തലുകള്‍ സാധ്യമാക്കി ഏറ്റവും വലിയ മെസേജിങ് ആപ്ലിക്കേഷൻ. വാട്‌സാപ്പില്‍ അയച്ച മെസേജില്‍ എന്തെങ്കിലും തിരുത്തലുകളോ മാറ്റങ്ങളോ കൂട്ടിച്ചേര്‍ക്കലുകളോ വരുത്താനുണ്ടോ? എങ്കില്‍ ഇനിമുതല്‍ തിരുത്തലുകള്‍ക്കുള്ള ഫീച്ചര്‍ കൂടി അവതരിപ്പിച്ചിരിക്കുകയാണ് വാട്സപ്പ്. അയച്ച സന്ദേശം തിരുത്തിനുള്ള സംവിധാനം അപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ് മെറ്റയുടെ മെസെഞ്ചര്‍ ആപ്പായ വാട്‌സ്ആപ്പ്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പക്ഷെ, അയച്ച സന്ദേശം 15 മിനിറ്റിനുള്ളില്‍ തിരുത്തണമെന്ന് മാത്രം. ഈ സമയം. കഴിഞ്ഞാൽ പിന്നീട് തിരുത്താൻ സാധ്യമല്ല. വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ ഏറെ നാളായി ആവശ്യപ്പെട്ടിരുന്ന സംവിധാനമാണ് മെറ്റ ഏറ്റവും പുതുതായി അപ്‌ഡേറ്റില്‍ അവതരിപ്പിച്ചിരിക്കുന്നത്.

അടുത്തിടെ വാട്‌സ്ആപ്പ് ചാറ്റുകള്‍ പ്രത്യേകം ലോക്ക് ചെയ്യാനുള്ള സംവിധാനവും മെസെഞ്ചര്‍ ആപ്ലിക്കേഷന്‍ ഉപയോക്താക്കള്‍ക്ക് പരിചയപ്പെടുത്തിയിരുന്നു. പുതിയ അപ്‌ഡേറ്റിലൂടെയാണ് ഈ സേവനം ലഭ്യമാകുക. അതേസമയം എല്ലാവര്‍ക്കും ഉടന്‍ തന്നെ പുതിയ അപ്‌ഡേറ്റില്‍ ഈ സവിശേഷത ലഭ്യമായേക്കില്ലയെന്നും ടെക് കമ്പനി അറിയിച്ചു. ഒരു സന്ദേശം അയച്ച് 15 മിനിറ്റ് വരെ മാത്രമാണ് അത് തിരുത്തിനുള്ള എഡിറ്റ് ഓപ്ഷന്‍ ലഭ്യമാകൂ.

നിങ്ങൾ അയച്ച സന്ദേശം തിരുത്തണങ്കിൽ അത് എങ്ങനെ സാധ്യമാക്കാം?

• വാട്‌സ്ആപ്പ് ചാറ്റ് തുറന്ന് എഡിറ്റ് ചെയ്യേണ്ട, അയച്ച സന്ദേശത്തില്‍ നീട്ടി പ്രെസ് ചെയ്യുക
• സെലെക്ട് ചെയ്‌ത ശേഷം മുകളിൽ വലത് ഭാഗത്ത് കാണുന്ന മൂന്ന് ഡോട്ടിൽ ക്ലിക്ക് ചെയ്ത് എഡിറ്റ് ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
• തുടര്‍ന്ന് അയച്ച സന്ദേശം തിരുത്തി വീണ്ടും send ചെയ്യുക.
പക്ഷെ, നിലവില്‍ 15 മിനിറ്റ് മാത്രമെ ഈ സേവനം ലഭ്യമാകൂ. അതിന് ശേഷം ഒരു തിരുത്തലും ആ സന്ദേശത്തില്‍ വരുത്താന്‍ സാധിക്കുന്നതല്ല. ഇതെല്ലാം ലഭ്യമാകണമെങ്കിൽ വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്തിരിക്കണം.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക