ഭർത്താവിന്റെ കണ്മുന്നിൽ, ദുബൈയിൽ എത്തിയ യുവതി കാമുകനൊപ്പം ഒളിച്ചോടി

0
13959

ദുബൈയിൽ ഭർത്താവിന്റെ അടുത്തെത്തിയ യുവതി കാമുകനൊപ്പം ഒളിച്ചോടി എന്ന് പരാതി. നാദാപുരം സ്വദേശിനിയായ യുവതിയാണ് ദുബൈയിൽ വിമാനമിറങ്ങിയ ശേഷം ഭർത്താവിന്റെ മുന്നിൽ വെച്ച് കാമുകനൊപ്പം പോയത്. പ്രണയം തകർത്താടിയപ്പോൾ യുവതിയെ ദുബൈയിലെത്തിക്കാൻ കാമുകൻ നടത്തിയ നീക്കമാണ്‌ ശ്രദ്ധേയം. യുവതിയും കാമുകനും തമ്മിൽ ഏറെകാലമായി പ്രണയത്തിൽ ആയിരുന്നുവെന്നാണ് വിവരം.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കാമുകിയായ യുവതിയോട് വിമാനം കയറി വരാനായിരുന്നു കാമുകന്റെ നിർദേശം. ഇതിനായി യുവതിക്കും കുഞ്ഞിനും പാസ്സ്പോർട്ട് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി കാമുകൻ വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്തു. ഭർത്താവ് ദുബൈയിൽ നിന്ന് മാസാമാസം ചിലവിനു ഉൾപ്പെടെയുള്ള കാര്യങ്ങൾ ചോര നീരാക്കി അയച്ച് കൊടുത്ത് ജീവിതം തള്ളി നീക്കുന്നതിനിടെയാണ് ഈ സംഭവങ്ങൾ എല്ലാം അരങ്ങേരുന്നത്.

ദുബൈയിൽ എത്തിയ യുവതി കാമുകനായയുവാവിനെ കണ്ടപ്പോൾ അയാളുടെ കൂടെ പോകുന്ന വീഡിയോ ഇപ്പോൾ ഭർത്താവ് തന്നെ എടുത്ത് പങ്കുവയ്ച്ചിരിക്കുകയാണ്‌. ദുബായിൽ എത്തി രണ്ടരവയസ്സുള്ള കുട്ടിയേ ഭർത്താവിന്റെ കയ്യിൽ ഏല്പിച്ചു വാണിമേൽ മാമ്പിലാക്കൂൽ സ്വദേശിയായ കാമുകനൊപ്പം പോകുന്നതാണ്‌ വീഡിയോയിൽ. യുവതിയും കാമുകനും എല്ലാം പറഞ്ഞ് ഉറപ്പിച്ച പദ്ധതിയായിരുന്നു എന്നും വീഡിയോയിൽ വ്യക്തമാണ്‌.

ഭർത്താവ് പുറകിൽ നിന്ന് തിരികെ വിളിച്ചിട്ടും യുവതി തിരിഞ്ഞ് പോലും നോക്കാതെ കാമുകനൊപ്പം പോകുന്നതും കാണാം. ഭർത്താവിനെയും കുട്ടിയേയും ദുബൈ കാണാം എന്ന് പറഞ്ഞ് പോയ യുവതി ചതിക്കുകയായിരുന്നു. കുഞ്ഞിന്റെ പാസ്സ്പോർട്ട് ഇപ്പോൾ യുവതിയുടെ കയ്യിലാണ്. ബാച്ചിലർ റൂമില് താമസിച്ച് ജോലിയെടുത്ത് ജീവിതം നയിക്കുന്ന ഭർത്താവ് തന്റെ പൊന്നുമോളുടെ കാര്യം ഓർത്ത് ഇപ്പോൾ വിതുമ്പുകയാണ്. കുഞ്ഞിനെ എങ്ങനെയെങ്കിലും നാട്ടിലേക്കയച്ച് സുരക്ഷിതമാക്കാനാണ് ഇദ്ദേഹത്തിന്റെ ശ്രമം. കുഞ്ഞിനെ ഇനി അവൾക്ക് വിട്ട് നൽകുകയില്ലെന്നും തന്റെയോ യുവതിയുടെയോ ഉമ്മയോടൊപ്പം സുരക്ഷിതമായി നിർത്താനാണ് തീരുമാനം. യുവതിയെ കാമുകനൊപ്പം പോകുന്ന വീഡിയോ👇

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Posted by FILM News on Thursday, 18 May 2023

അതേസമയം, ഈ സംഭവം പുറത്ത് വിട്ട ദുബൈയിലെ മാധ്യമപ്രവർത്തകൻ അരുൺ രാഘവൻ പുതിയ ഫെസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാണ്. പോസ്റ്റ് ഇങ്ങനെ…. ദുബായ് വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തിയ ഭർത്താവിന്റെ കയ്യിൽ രണ്ടര വയസുകാരിയെ ഏൽപ്പിച്ച് സുഹൃത്തിനൊപ്പം പോയ അമ്മ. വാർത്തയ്ക്ക് പിന്നാലെ വന്ന കോളുകൾക്ക് പരിധിയില്ല. കുഞ്ഞിനെ ഞങ്ങൾ നോക്കിക്കോളാം, ഞങ്ങളുടെ മക്കളുടെ കൂടെ കഴിഞ്ഞോട്ടെ അങ്ങനെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുന്ന വലിയൊരു സമൂഹമാണ് ദുബായ് ഹോട്ടലിൽ ജോലിചെയ്യുന്ന നാദാപുരംകാരൻ ഷെരീഫിനെ തളർന്നുപോവാതെ പിടിച്ചു നിർത്തിയത്. എഡിറ്റോറിയൽ വാർത്തകൊടുത്തതോടെ കുട്ടിയുടെ പാസ്പോർട്ട് തിരികെ ഏൽപ്പിക്കാൻ അമ്മ തയ്യാറായിട്ടുണ്ടെന്നാണ് നിയമപ്രതിനിധി സലാം പാപ്പിനശ്ശേരി അറിയിച്ചത്. അങ്ങനെയെങ്കിൽ വൈകാതെ കുഞ്ഞിനെ നമുക്ക് നാട്ടിലെത്തിക്കാനാകും.

യുവാവിന്റെ ദാരുണ അനുഭവം അദ്ദേഹം അരുൺ കുമാറുമായി നേരത്തെ പങ്ക് വെച്ചിരുന്നു. ആ വീഡിയോ കാണാം താഴെ👇

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക