ജിദ്ദ: അഞ്ച് വര്‍ഷത്തിനിടെ സഊദിയിൽ എത്തിയത് 12 ലക്ഷം ഗാര്‍ഹിക തൊഴിലാളികൾ. ഇതിൽ തന്നെ കൂടുതൽ എത്തിയത് പുരുഷ തൊഴിലാളികളുമാണ്. 11,90,000 ഗാര്‍ഹിക തൊഴിലാളികളാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ എത്തിയത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇതോടെ സൗദിയിലെ ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണം 36 ലക്ഷം കവിഞ്ഞു. നിലവിൽ സൗദിയിലെ ഗാര്‍ഹിക തൊഴിലാളികളിൽ കൂടുതല്‍ പേരും പുരുഷന്‍മാരാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 26,30,000 പേര്‍. വനിതാ തൊഴിലാളികളുടെ എണ്ണം 9,72,000 മാത്രമാണ്. സൗദി ഗാര്‍ഹിക തൊഴില്‍ മേഖലയില്‍ അടുത്തിടെ വരുത്തിയ മാറ്റങ്ങളും ശമ്പള വര്‍ധനവുമാണ് കൂടുതല്‍ പേരെ ഈ രംഗത്തേക്ക് ആകര്‍ഷിക്കാന്‍ കാരണമാക്കിയത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




