25000 കോടിയുടെ മയക്കുമരുന്ന് വേട്ടയിൽ മയക്കുമരുന്നുമായി വന്ന മദർഷിപ്പ് മുങ്ങിയെന്ന് സ്ഥിരീകരിച്ച് എൻസിബി

0
2778

കൊച്ചി: മയക്കുമരുന്ന് വേട്ട. കപ്പൽ മുങ്ങിയെന്ന് സ്ഥിരീകരണം.
25000 കോടിയുടെ മയക്കുമരുന്ന് വേട്ടയിൽ മയക്കുമരുന്നുമായി വന്ന മദർഷിപ്പ് മുങ്ങിയെന്ന് സ്ഥിരീകരിച്ച് എൻസിബി. കൂടുതൽ കടത്തുകാർ രക്ഷപ്പെട്ടത് മദർഷിപ്പ് മുങ്ങിയ ശേഷമാണെന്നും കൂടുതൽ മയക്കുമരുന്ന് ഉടൻ പിടിച്ചെടുക്കുമെന്നും എൻസിബി ഉദ്യോഗസ്ഥർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഓപ്പറേഷൻ സമുദ്രഗുപ്തയിൽ നാവികസേനക്ക് മുന്നിൽ വച്ചാണ് മദർഷിപ്പ് മുങ്ങിയത്. 

ഇന്ത്യൻ നഗരങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കും. രാസലഹരി എത്തിക്കാൻ ലക്ഷ്യം വച്ചതിൽ ഇന്ത്യൻ നഗരങ്ങളുമുണ്ടെന്നാണ് വിവരം. കൊച്ചി അടക്കമുള്ള മെട്രോ നഗരങ്ങളിലും അന്വേഷണം നടത്തും. ഇന്ത്യൻ ശൃംഖല കണ്ടെത്തുമെന്ന് എൻസിബി വ്യക്തമാക്കി.