റിയാദ്: ഇന്ത്യയിൽനിന്ന് സഊദിയിലേക്കുള്ള വിസിറ്റിങ്ങ് വിസ സ്റ്റാമ്പിങ് പ്രതിസന്ധിക്ക് പരിഹാരമായില്ല. നിരവധിപേരുടെ സ്റ്റാമ്പിങ്ങാണ് വൈകികൊണ്ടിരിക്കുന്നത്. മിക്കവരും സ്കൂൾ അവധിക്കാലം സഊദിയിലേക്ക് വരാൻ കാത്തിരുന്നവരാണ്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വിസ്റ്റിങ്ങ് വിസ സ്റ്റാമ്പ് ചെയ്യുന്നതിന് വിരലടയാളം നിർബന്ധമാക്കിയുള്ള വി.എഫ്.എസ് നിർദ്ദേശം പുറത്തുവന്നതിനെ തുടർന്നാണ് നിരവധി പേരുടേത് വൈകുന്നത്. ഇന്ത്യയിൽ ആകെ ഒൻപത് ഓഫീസാണ് വി.എഫ്.എസിനുള്ളത്. കേരളത്തിലേത് കൊച്ചിയിലാണ്. കാസർക്കോട് മുതൽ തിരുവനന്തപുരം വരെയുള്ള അപേക്ഷകർ ഇവിടെ എത്തി അപേക്ഷ നേരിട്ട് നൽകി വിരലടയാളവും വെക്കേണ്ടതുണ്ട്.
പ്രായം ചെന്നവർക്ക് ഇത് ഏറെ പ്രയാസമാണ്. ഇനി കൊച്ചിയിലെത്താമെന്ന് കരുതിയാലും അപ്പോയ്മെൻറ് എടുത്ത് മാത്രമാണ് ഫയൽ സബ്മിറ്റ് ചെയ്യേണ്ടത്. അപ്പോയ്മെൻറ് കിട്ടാനും മാസങ്ങൾ എടുക്കുന്നുണ്ട്.
ഈ മാസം 11 മുതൽ സഊദിയിലേക്ക് വിസ സ്റ്റാമ്പ് ചെയ്യുന്നതിന് അപേക്ഷകൻ നേരിട്ട് വി.എഫ്.എസ് ഓഫീസുകളിൽ നേരിട്ട് എത്തണമെന്നാണ് നിർദ്ദേശം വന്നത്. ഫാമിലി വിസ, ഫാമിലി വിസിറ്റ് വിസ, കുട്ടികളുടെ വിസ ചേർക്കൽ നടപടിക്രമങ്ങൾക്കായാണ് അപേക്ഷകർ വി.എഫ്.എസ് ഓഫീസുകളിൽ നേരിട്ട് എത്തണമെന്ന നിർദ്ദേശമുള്ളത്.
ഒന്നര മാസം മുമ്പുവരെ ട്രാവൽസുകൾ വഴി മുംബൈയിലെ സഊദി കോൺസുലേറ്റിലും ഡൽഹിയിലെ ഇന്ത്യൻ എംബസിയിലും വിസ സ്റ്റാംമ്പിംഗിന് അപേക്ഷ നൽകി വിസ അനുവദിക്കുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്.
ഇത് മാറ്റിയാണ് വി.എഫ്.എസ് വഴി വിസ അപേക്ഷ നൽകുന്ന രീതി നടപ്പിലാക്കിയത്.
ഒന്നരമാസമായി സൗദിയിലേക്കുള്ള സന്ദർശക വിസ വി.എഫ്.എസ് വഴിയാണ് സ്വീകരിച്ചുകൊണ്ടിരുന്നതെങ്കിലും അപേക്ഷകൻ നേരിട്ട് പോകേണ്ട കാര്യമില്ലായിരുന്നു. ട്രാവൽസുകൾ വഴി അപ്പോയിൻമെന്റ് എടുത്താണ് അപേക്ഷ നൽകി ശരിയാക്കിയിരുന്നു. എന്നാൽ മെയ് 11മുതലാണ് സംവിധാനം നിർത്തലാക്കിയത്.
അതേസമയം, വിരലടയാളം വേണമെന്ന നിബന്ധന വി.എഫ്.എസാണ് നടപ്പിലാക്കിയത്. ഇന്ത്യൻ കോൺസുലേറ്റോ എംബസിയോ ഇക്കാര്യത്തിൽ വിശദീകരണം ഇതുവരെ നൽകിയിട്ടില്ല. ഉടൻ തന്നെ പ്രശ്നത്തിന് പരിഹാരമുണ്ടാകുമെന്നാണ് അറിയാൻ സാധിക്കുന്നത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




