ആർ എസ് സി ഹജ്ജ് വളണ്ടിയർ കോർ (എച്ച് വി സി) രജിസ്ട്രേഷൻ ആരംഭിച്ചു

0
1143

മക്ക: ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമ്മത്തിനായി ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന ഹാജിമാർക്ക് സേവനം ചെയ്യാൻ മക്ക ഐ.സി.ഫ്.-ആർ.എസ്.സി ഹജ്ജ് വളണ്ടിയർ കോർ (എച്ച്.വി.സി.) രജിസ്ട്രേഷൻ ആരംഭിച്ചു. ഐ.സി.ഫ്. മക്ക സെൻട്രൽ പ്രസിഡന്റ് ഷാഫി ബാഖവി രജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്തു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സഊദി വെസ്റ്റ് നാഷനൽ കമ്മിറ്റിയ്ക്ക് കീഴിലായി വിവിധ സോണുകളിൽ നിന്ന് രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. മക്ക സോണിൽ നിന്ന് 300 ലധികം വളണ്ടിയർമാർ ഇരുപത്തിനാല് മണിക്കൂറും സേനവ നിരതരായി ഉണ്ടാവും. മസ്ജിദുൽ ഹറം പരിസരം, അജിയാദ്, മിസ്ഫല, കുദായ്, മഹ്ബസ് ജിന്ന് ബസ്സ് സ്റ്റേഷൻ, അസീസിയ, മിന, അറഫ തുടങ്ങിയ ഇടങ്ങളിൽ വിവിധ ഭാഷാ നൈപുണ്യമുള്ള പ്രവർത്തകർ കർമ്മനിരതരാവും .

രജിസ്റ്റർ ചെയ്യാൻ http://hvc.rscmakkah.com എന്ന ലിങ്ക് സന്ദർശിക്കുക. സംഗമത്തിൽ റഷീദ് അസ്ഹരി,ശിഹാബ് കുറുകത്താണി ,കബീർ ചൊവ്വ എന്നിവർ സംസാരിച്ചു

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക