റിയാദ്: സഊദിയിൽ പിക്കപ്പ് വാഹനം ഒട്ടകവുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പ്രവാസി ദാരുണമായി മരണപ്പെട്ടു. ഉത്തർ പ്രദേശ് ജോൺപ്പൂർ സ്വദേശി ശലംഷാ ആണ് മരണപ്പെട്ടത്. മുപ്പത്തിനാല് വയസായിരുന്നു. ലൈല അഫ് ലാജിൽ നിന്ന് നൂറ് കിലോമീറ്റർ അകലെ അദ്ധാർ റോഡിൽ ആണ് അപകടം.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇദ്ദേഹം ഉൾപ്പെട്ടിരുന്ന പിക്കപ്പ് വാഹനം ഒട്ടകവുമായി കൂട്ടിയിടിച്ചാണ് അപകടം. പിതാവ്: ബുല്ലാൻ ഷാ, മാതാവ്: അജിബുൻ, ഭാര്യ: ഗുൽസെറ
നടപടിക്രമങ്ങൾ പൂർത്തീകരിച്ചു മയ്യിത്ത് സഊദിയിൽ തന്നെ ഖബറടക്കും. നടപടിക്രമങ്ങളുമായി ലൈല അഫ് ലാജ് കെഎംസിസി പ്രസിഡന്റ് മുഹമ്മദ് രാജ, സുനി അദ്ധാർ, റഹ്‌മാൻ കൊല്ലം, കെ കെ അഷ്‌റഫ് കണ്ണൂർ, മുസ്തഫ മാവറ, സി എം നാസർ കൊടുവള്ളി, റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ എന്നിവർ രംഗത്തുണ്ട്,
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




