ഷാര്‍ജ: പെരുന്നാള്‍ ദിവസമുണ്ടായ ബോട്ട് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി ബാലന്‍ മരിച്ചു. കൂരമ്പാല ചെറുതിട്ട പ്രശാന്തിന്റെയും മഞ്ജുഷയുടെയും മകന്‍ പ്രണവ് (7) ആണ് മരിച്ചത്.
ഷാര്‍ജയിലെ ഖോര്‍ഫുക്കാനിൽ വെച്ചായിരുന്നു അപകടം.
അബുദാബിയിലെ സ്കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന പ്രണവ് അപകടത്തിന് ശേഷം അബുദാബിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കാസര്‍കോട് നീലേശ്വരം സ്വദേശി അഭിലാഷ് വാഴവളപ്പില്‍ (38) അപകട ദിവസം തന്നെ മരിച്ചിരുന്നു. ഒരു കുട്ടി ഉള്‍പ്പെടെ മൂന്ന് പേരാണ് ചികിത്സയിലുണ്ടായിരുന്നത്. പെരുന്നാള്‍ ദിവസം വൈകുന്നേരം 3.40നാണ് ഉല്ലാസ യാത്രാ ബോട്ട് മറിഞ്ഞ് യാത്രക്കാര്‍ കടലില്‍ വീണത്. കരയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെയെത്തിയപ്പോഴായിരുന്നു അപകടം. ആകെ 18 പേരാണ് ഈ സമയം ബോട്ടിലുണ്ടായിരുന്നത്.




