മസ്ജിദുന്നബവി ഇമാമായിരുന്ന ശൈഖ് മുഹമ്മദ് ഖലീൽ ആൽഖാരിഅ് അന്തരിച്ചു

മദീന: മസ്ജിദുന്നബവിയിലും മസ്ജിദ് അൽ ഖുബായിലും ഇമാമായിരുന്ന ശൈഖ് മുഹമ്മദ് ഖലീൽ ആൽഖാരിഅ് അന്തരിച്ചു. ഇന്നു വൈകിട്ട് മഗ് രിബ് നമസ്‌കാരാനന്തരം മസ്ജിദുന്നബവിൽ നടക്കുന്ന ജനാസ നമസ്‌കാര ശേഷം മദീനയിലെ അൽ ബഖീഅ് ഖബർ സ്ഥാനിൽ മറവു ചെയ്യും.

പിതാവും സഹോദരങ്ങളുമെല്ലാം സൗദിയിലെ പ്രസിദ്ധരായ പണ്ഡിതന്മാരാണ്. പിതാവും സഹോദരങ്ങളും മസ്ജിദുന്നബവിയിൽ തറാവീഹ് നമസ്‌കാരങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.