മനാമ: ആലപ്പുഴ സ്വദേശി ബഹ്റൈനില്‍ ഹൃദയാഘാതം മൂലം മരിച്ചു. മില്‍മ ഗ്രെയിന്‍സ് ജീവനക്കാരനായിരുന്ന ചാക്കോ തോമസ് (55) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് സല്‍മാനിയ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരണപ്പെടുകയായിരുന്നു.
ആലപ്പുഴ മാന്നാര്‍ സ്വദേശികളായ ചാക്കോയുടെ കുടുംബം വര്‍ഷങ്ങളായി ഹൈദരാബാദിലാണ് താമസിക്കുന്നത്. 30 വര്‍ഷമായി അദ്ദേഹം ബഹ്റൈനില്‍ ജോലി ചെയ്തു വരികയായിരുന്നു. സല്‍മാനിയ ആശുപത്രിയില്‍ നഴ്സ് ആയ എസ്തര് ആണ് ഭാര്യ. മൂന്ന് മക്കളുണ്ട്. ഇവര്‍ ഹൈദരാബാദില്‍ വിദ്യാര്‍ത്ഥികളാണ്.




