റിയാദ്: ഫുട്ബാൾ ഇതിഹാസ താരം ലയണൽ മെസ്സിയും കുടുംബവും റിയാദിലെ ദിരിയയിലെ ചരിത്ര പ്രസിദ്ധമായ അൽ-തുറൈഫ് സന്ദർശിച്ചു. സൗദി അറേബ്യയുടെ ടൂറിസം അംബാസഡറായ മെസ്സി തന്റെ കുടുംബത്തോടൊപ്പം കഴിഞ്ഞ ദിവസമാണ് എത്തിയത്.

സഊദി അറേബ്യൻ ടൂറിസം അംബാസഡറായ മെസി രാജ്യത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് കുടുംബത്തോടൊപ്പം തലസ്ഥാനമായ റിയാദിലെത്തിയിരിക്കുന്നത്.
മെസിയുടെ രണ്ടാമത്തെ സന്ദർശനമാണിത്.

മെസ്സിയും ഭാര്യ അന്റോണേല റൊക്കൂസോയും മക്കളായ മാറ്റെയോയും സിറോയും സൗദിയിലെത്തിയ ആദ്യ ദിവസം തന്നെ റിയാദിലെ ഫാം സന്ദർശിച്ചിരുന്നു. ഫാമിലുണ്ടായിരുന്ന അറേബ്യൻ മാനുകളോടൊപ്പം കളിക്കുകയും അവർക്ക് ഭക്ഷണം നൽകുകയും ചെയ്തു കൊണ്ട് കുടുംബം ആദ്യ ദിനം ചെലവഴിച്ചു. അതിന് ശേഷമാണ് മെസ്സിയും കുടുംബവും ദിരിയയിലെ ചരിത്രപ്രസിദ്ധമായ അൽ തുറൈഫ് സന്ദർശിച്ചത്.

കഴിഞ്ഞ വർഷത്തെ തന്റെ ആദ്യ സന്ദർശന വേളയിൽ മെസി ചരിത്രപ്രധാനമായ ജിദ്ദയിൽ പര്യടനം നടത്തുകയും ചെങ്കടൽ തീരത്ത് നിന്ന് ഫോട്ടോക്ക് പോസ് ചെയ്യുകയും ചെയ്തിരുന്നു.




