സുഡാ​നി​ൽ​ നി​ന്ന് സഊദി അ​റേ​ബ്യ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യി 133 പേ​രെ​കൂ​ടി ജി​ദ്ദ​യി​ലെ​ത്തി​ച്ചു

ജി​ദ്ദ: സു​ഡാ​നി​ൽ​ നി​ന്ന് സഊദി അ​റേ​ബ്യ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യി 133 പേ​രെ​കൂ​ടി ജി​ദ്ദ​യി​ലെ​ത്തി​ച്ചു. വി​മാ​ന​ത്തി​ലും ക​പ്പ​ലി​ലു​മാ​യാ​ണ് ഇ​ത്ര​യും പേ​രെ എ​ത്തി​ച്ച​ത്. സു​ഡാ​നി​ൽ​നി​ന്ന് കൂ​ടു​ത​ൽ പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി ജി​ദ്ദ​യി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ സഊദി അ​റേ​ബ്യ​ക്ക് കീ​ഴി​ൽ തു​ട​രു​ക​യാ​ണ്.

45 സ്വ​ദേ​ശി​ക​ളെ​യും 36 വി​ദേ​ശി​ക​ളെ​യും റോ​യ​ൽ സൗ​ദി എ​യ​ർ​ഫോ​ഴ്‌​സ് വി​മാ​ന​ത്തി​ലും ‘ദി​ർ​ഇ​യ’​എ​ന്ന സഊദി ക​പ്പ​ലി​ൽ 52 വി​ദേ​ശി​ക​ളെ​യു​മാ​ണ് ജി​ദ്ദ​യി​ലെ​ത്തി​ച്ച​ത്.വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന 36 പേ​ർ പാ​കി​സ്താ​നി​ൽ​നി​ന്നു​ള്ള​വ​രാ​ണ്. ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ഒ​മാ​ൻ, പാ​കി​സ്താ​ൻ, അ​മേ​രി​ക്ക, നേ​പ്പാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ്.

സു​ഡാ​നി​ൽ​നി​ന്ന് സൗ​ദി അ​റേ​ബ്യ ആ​ളു​ക​ളെ ര​ക്ഷ​പ്പെ​ടു​ത്ത​ൽ ആ​രം​ഭി​ച്ച​തി​ന് ശേ​ഷം ജി​ദ്ദ​യി​ലെ​ത്തി​ച്ച​വ​രു​ടെ എ​ണ്ണം 5,197 ആ​യി. ഇ​തി​ൽ 184 പേ​ർ സൗ​ദി പൗ​ര​ന്മാ​രും 5,013 പേ​ർ 100 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​ദേ​ശി​ക​ളു​മാ​ണ്.