ജിദ്ദ: കലാഭം രൂക്ഷമായ സുഡാനിൽ നിന്ന് 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ജിദ്ദയിലെത്തിച്ചു. സുഡാനിൽ നിന്ന് പൗരന്മാരെ ഒഴിപ്പിക്കാനുള്ള സൗദി രക്ഷാദൗത്യത്തിന്റെ ഭാഗമായാണ് സുഡാനിൽ നിന്ന് ജിദ്ദയിലേക്ക് കുഞ്ഞിനെ കൊണ്ടുവന്നത്.
കുഞ്ഞ് ജനിച്ച് മൂന്നാം ദിവസം ആശുപത്രി സ്ഥിതി ചെയ്യുന്ന പ്രദേശത്ത് വൻതോതിൽ ആക്രമണവും ഷെല്ലാക്രമണവും നടന്നതായി കുഞ്ഞിന്റെ മുത്തശ്ശി റാബിയ അൽ അദവിയ മാധ്യമങ്ങളോട് പറഞ്ഞു. പോർട്ട് സുഡാനിൽ നിന്നുള്ള കുഞ്ഞിനെ ജിദ്ദയിൽ എത്തിക്കാൻ സഹായിച്ച സൗദി ചാരിറ്റി മിഷനോട് അവർ നന്ദി പറഞ്ഞു.




