ജിദ്ദ: മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നവരെ കണ്ടെത്താൻ
സഊദിയിൽ കർശന പരിശോധന. ജീവനക്കാര്‍ മയക്കുമരുന്ന് മുക്തരാണെന്ന് ഉറപ്പാക്കാന്‍ സ്വകാര്യ കമ്പനികള്‍ നടപടി തുടങ്ങിയതായി റിപ്പോർട്ട്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മയക്കുമരുന്ന് പരിശോധന നിര്‍ബന്ധമാകുമെന്നും ഇപ്പോള്‍ തന്നെ പരിശോധന നടത്തി റിപ്പോര്‍ട്ട് കരസ്ഥമാക്കിയാല്‍ പിന്നീട് തിരക്ക് ഒഴിവാക്കാമെന്നാണ് പല സ്ഥാപനങ്ങളുടെയും എച്ച്.ആര്, അഡ്മിനിസ്ട്രേഷന് വിഭാഗങ്ങള്‍ ജീവനക്കാരോട് പറയുന്നത്.
അടുത്ത വര്‍ഷാദ്യം മുതല്‍ (ഹിജ്റ 1445) മുഴുവന്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലാ ജീവനക്കാരെയും മയക്കുമരുന്ന് പരിശോധനക്ക് വിധേയമാക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ നിര്‍ദേശം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മുന്‍കൂട്ടി തന്നെ തൊഴിലാളികളെ പരിശോധനക്ക് പ്രേരിപ്പിക്കുകയാണ് സ്വകാര്യ സ്ഥാപനങ്ങള്‍.
സഊദിയില്‍ കഴിഞ്ഞ ദിവസങ്ങളിലായി മയക്കുമരുന്ന് റെയ്ഡ് ശക്തമാക്കിയിട്ടുണ്ട്.
മയക്കുമരുന്ന് ഉപയോഗിക്കുന്ന കേന്ദ്രങ്ങളില്‍ പിടിയിലാകുന്ന എല്ലാവര്ക്കും, അവര്‍ മയക്കുമരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞില്ലെങ്കില്‍ കൂടി ജയില്‍ ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.
മയക്കുമരുന്നുകള്‍ ഉപയോഗിക്കാന്‍ സജ്ജീകരിക്കുന്ന സ്ഥലങ്ങളില്‍ വെച്ച് പിടിയിലാകുന്ന എല്ലാവര്ക്കും തടവ് ശിക്ഷ ലഭിക്കും. ഇത്തരം കേന്ദ്രങ്ങളില്‍ വെച്ച് പിടിയിലാകുന്നവര്‍ മയക്കുമരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞില്ലെങ്കില്‍ പോലും തടവ് ശിക്ഷ ലഭിക്കുമെന്നാണ് പബ്ലിക് പ്രോസിക്യൂഷന് വ്യക്തമാക്കിയിരികകുന്നത്. അതെ സമയം, ഇത് സംബന്ധമായി ഔദ്യോഗിക റിപ്പോർട്ടുകൾ ഒന്നും പുറത്തു വന്നിട്ടില്ല. സഊദിയിലെ ചില പ്രാദേശിക മാധ്യമങ്ങളാണ് ഇത് സംബന്ധമായ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക