റിയാദ്: സഊദിയിൽ ഗാർഹിക തൊഴിലാളികൾക്ക് ലെവി ചുമത്താനുള്ള തീരുമാനം പ്രാബല്യത്തിലേക്ക്. ഹൗസ് ഡ്രൈവർമാരടക്കം നാലിൽ കൂടുതൽ വീട്ടുജോലിക്കാരുള്ളവർക്കും ലെവി ചുമത്താനുള്ള തീരുമാനമാണ്പ്രാ ബല്യത്തിലാകുന്നത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സഊദി തൊഴിലുടമകൾ ഓരോ വീട്ടുജോലിക്കാരനും അവരുടെ എണ്ണം നാലിൽ കൂടുതലാണെങ്കിൽ 9,600 റിയാൽ വാർഷിക ഫീസ് നൽകേണ്ടിവരും. അതേസമയം പ്രവാസി തൊഴിലുടമകൾ രണ്ടിലേറെ ഗാർഹിക തൊഴിലാളികളുണ്ടെങ്കിൽ ലെവി നൽകണം. രണ്ടു ഘട്ടമായാണ് പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചിരുന്നത്. ആദ്യ ഘട്ടം 2022 മെയ് 22 മുതൽ (ശവ്വാൽ 21, 1443) പ്രാബല്യത്തിൽ വന്നു. രണ്ടാം ഘട്ടം 2023 മെയ് 11 മുതൽ (ശവ്വാൽ 21, 1444) പ്രാബല്യത്തിൽ വരുമെന്നായിരുന്നു മന്ത്രാലയം അറിയിച്ചത്. രണ്ടാം ഘട്ടമാണ് ഇപ്പോൾ നിലവിൽ വരുന്നത്.
കഴിഞ്ഞ വർഷം മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം എടുത്ത തീരുമാനമാണ് പ്രാബല്യത്തിൽ വരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇത്തരത്തില്‍ ചിലര്‍ക്ക് ലെവി അടക്കണമെന്ന നിര്‍ദ്ദേശം വന്നു. അതേസമയം, ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റിന് പ്രത്യേക പരിധിയില്ലെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു. തൊഴിലുടമകളുടെ സാമ്പത്തിക സ്ഥിതിക്ക് അനുസരിച്ച് ഒന്നിലേറെ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാവുന്നതാണ്.
ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് നടപടിക്രമങ്ങൾക്കുള്ള മുസാനിദ് പ്ലാറ്റോഫമിൽ പുതുതായി ഉൾപ്പെടുത്തിയ പ്രൊഫഷനുകളിൽ തങ്ങൾക്ക് അനുയോജ്യമായ പ്രൊഫഷനുകൾ തെരഞ്ഞെടുത്ത് സ്വദേശികൾക്ക് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാവുന്നതാണ്. ഇത് സംബന്ധിമായ കഴിഞ്ഞ വർഷം മെയ് 21 നു മലയാളം പ്രസ്സ് പ്രസിദ്ധീകരിച്ച വാർത്ത താഴെ 👇
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക