സുഡാനില്‍നിന്ന് കൂടുതല്‍ ഇന്ത്യക്കാരെ ഒഴിപ്പിച്ചു; ഹൗ ഈസ് ദ ജോഷ് ട്വിറ്റുമായി മന്ത്രി വി മുരളീധരന്‍

0
867

ജിദ്ദ: സുഡാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ഓപ്പറേഷന്‍ കാവേരി തുടരുന്നു. സുഡാനില്‍നിന്ന് 2100 ഇന്ത്യക്കാരെ ജിദ്ദയിലെത്തിച്ച ശേഷം മന്ത്രി
മുരളീധരന്‍ ഹൗ ഈസ് ദ ജോഷ് എന്ന് ട്വിറ്റ് ചെയ്തു.

വ്യോമ സേനയുടെ സി-130ജെ വിമാനത്തില്‍ 135 ഇന്ത്യക്കാര്‍ കൂടി ജിദ്ദയിലെത്തിയ ശേഷം മന്ത്രി നല്‍കിയ ട്വിറ്റര്‍ പോസ്റ്റില്‍ ദൗത്യം തുടരുമെന്ന് വ്യക്തമാക്കി. കേരളത്തിന്റെ പുത്രനെന്ന് വിശേഷിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഓപ്പറേഷന്‍ കാവേരിക്ക് മേല്‍നോട്ടം വഹിക്കാാന്‍ അയച്ച മുരളീധരന്‍ ജിദ്ദയില്‍ താമസിച്ചുകൊണ്ടാണ് രക്ഷാദൗത്യത്തിനു നേതൃത്വം നല്‍കുന്നത്.