ജിസാൻ: സഊദി പ്രവാസി നാട്ടിൽ
ഹൃദയാഘാതം മൂലം മരിച്ചു.
പാലച്ചിറമാട് സ്വദേശി ചെമ്പയിൽ ഹസൈൻ (45) ആണ് ഹൃദയാഘതം മൂലം മരിച്ചത്. ജിസാനിൽ ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം രണ്ട് ദിവസം മുമ്പാണ് ലീവിന് നാട്ടിൽ പോയത്.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടക്കൽ അൽമാസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സജീവ കെ.എം.സി.സി പ്രവർത്തകനായിരുന്ന ഹസൈൻ ഇന്നലെ റേഷൻകടക്കെതിരെയുള്ള മുസ്ലിം ലീഗിന്റെ പ്രതിഷേധ പരിപാടിയിൽപങ്കെടുത്തിരുന്നു.
പിതാവ്: ചെമ്പയിൽ കോമു. മാതാവ്: കുഞ്ഞിക്കദിയ. സുഹൈബയാണ് ഭാര്യ. ഹൻഷാം (11), അഷ്ഫിൻ (6) എന്നിവർ മക്കളാണ്. ഖബറടക്കം ഇന്ന് ഒമ്പത് മണിക്ക് പാലച്ചിറമാട് ജുമാമസ്ജിദിൽ.